വീണ്ടും ശീതയുദ്ധം ? മുന്നറിയിപ്പുമായി ഐ.എം.എഫ്
text_fieldsവാഷിങ്ടൺ: ആഗോള സമ്പദ്‍വ്യവസ്ഥ രണ്ട് ചേരികളായി വിഘടിക്കുന്നത് വീണ്ടുമൊരു ശീതയുദ്ധത്തിന് കാരണമാവുമെന്ന മുന്നറിയിപ്പുമായി ഐ.എം.എഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ.
കോവിഡ്, യുക്രെയ്ൻ യുദ്ധം, ആഗോളവൽക്കരണത്തിന്റെ പോരായ്മകൾ എന്നിവയാണ് സമ്പദ്‍വ്യവസ്ഥയെ രണ്ട് ചേരികളാക്കി വിഭജിക്കുന്നത്. വിതരണ ശൃംഖലകളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് കോവിഡിൽ നിന്നും യുദ്ധത്തിൽ നിന്നും നമ്മൾ പഠിച്ചതെന്നും ജോർജിയേവ പറഞ്ഞു.
ബദൽ വിതരണ ശൃംഖലകൾ സൃഷ്ടിച്ച് ചൈനയെ ആശ്രയിക്കുന്നത് കുറക്കാൻ ജി 7 രാജ്യങ്ങൾ ഒരുങ്ങുന്നതിനിടെയാണ് ഐ.എം.എഫ് മാനേജിങ് ഡയറക്ടറുടെ പ്രസ്താവന. റഷ്യയുടെ അധിനിവേശം യുക്രെയ്ന് മാത്രമല്ല ആഗോള സമൂഹത്തിന് തന്നെ വെല്ലുവിളിയാണ്. ഇതുമൂലം പ്രതിരോധ ചെലവുകൾ വർധിക്കുകയും സമാധനാന്തരീക്ഷം തകരുകയും ചെയ്തുവെന്ന് ഐ.എം.എഫ് മാനേജിങ് ഡയറക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.