ഫ്രൈഡ് ചിക്കന് 1750 രൂപ; വിലക്കയറ്റത്തിൽ പൊറുതിമുട്ടി ഈ രാജ്യം
text_fieldsഹോങ്കോങ്: 35കാരിയായ യുട്യൂബർ ക്ലാർക്ക് പാർക്ക് ഉയർന്ന ഭക്ഷ്യവില മൂലം ദുരിതത്തിതായ ദക്ഷികൊറിയയിലെ സാധാരണ ജനങ്ങളുടെ പ്രതിനിധിയാണ്. ഹോംപ്ലസ് എന്ന പേരിലുള്ള ഹൈപ്പർമാർക്കറ്റ് ചെയിനിൽ 12 ശതമാനം ഡിസ്കൗണ്ടിൽ ഫ്രൈഡ് ചിക്കൻ ലഭിക്കുമെന്നറിഞ്ഞാണ് പാർക്ക് ക്യൂവിൽ ഇടംപിടിച്ചത്. 50ഓളം പേർ ഈ ക്യൂവിൽ ഇടംപിടിച്ചിട്ടുണ്ട്. സൂപ്പർമാർക്കറ്റ് തുറന്നാലുടൻ എത്രയും പെട്ടെന്ന് ചിക്കൻ വാങ്ങാനാണ് തങ്ങളുടെ ശ്രമമെന്ന് ക്ലാർക്ക് പാർക്ക് സി.എൻ.എന്നിനോട് പ്രതികരിച്ചു.
ദക്ഷിണകൊറിയക്കാരുടെ പ്രിയ ഭക്ഷണമാണ് ഫ്രൈഡ് ചിക്കൻ. എന്നാൽ, അത് അങ്ങനെയല്ലാതായി മാറുന്നുവെന്നാണ് ക്ലാർക്ക് പാർക്ക് സാക്ഷ്യപ്പെടുത്തുന്നത്. കഴിഞ്ഞ ആഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോൾ ഫ്രൈഡ് ചിക്കന്റെ വിലയിൽ 11.4 ശതമാനം വർധനയെന്നാണ് ഉണ്ടായിരിക്കുന്നത്.
ഫ്രൈഡ് ചിക്കന് മാത്രമല്ല ബ്രിട്ടീഷ് ഫിഷിനും ചിപ്സിനും വില കൂടിയിട്ടുണ്ട്. നിലവിൽ ഫ്രൈഡ് ചിക്കൻ ഉൾപ്പെടുന്ന മീലിന് ഏകദേശം 22 ഡോളർ(1750 രൂപ) നൽകണം. സൂപ്പർമാർക്കറ്റുകൾ ചിക്കൻ വിലകുറച്ച് നൽകുന്നുണ്ടെങ്കിലും സാധാരണക്കാർക്ക് അതും താങ്ങാനാവുന്നില്ല.
ഏഷ്യൻ സമ്പദ്വ്യവസ്ഥകൾ വിലക്കയറ്റത്തിൽ വലയുമെന്ന് നോമുറ അടക്കമുള്ള റേറ്റിങ് ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. സിംഗപ്പൂർ, ഹോങ്കോങ്, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളെല്ലാം പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് നോമുറ വ്യക്തമാക്കുന്നു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ തുടർന്നാണ് ഭക്ഷ്യവില വൻതോതിൽ വർധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.