കോർപ്പറേറ്റ് നികുതി 15 ശതമാനമാക്കിയ തീരുമാനത്തിന് അംഗീകാരം നൽകി ജി 20 രാജ്യങ്ങൾ
text_fieldsവെനീസ്: ആഗോള കോർപ്പറേറ്റ് നികുതി 15 ശതമാനമായി നിജപ്പെടുത്തിയ തീരുമാനത്തിന് അംഗീകാരം നൽകി ജി 20 രാജ്യങ്ങൾ. ധനകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് കോർപ്പറേറ്റ് നികുതി 15 ശതമാനമാക്കാൻ തീരുമാനിച്ചത്. രണ്ട് ദിവസമായി ഇറ്റാലിയൻ നഗരമായ വെനീസിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമായത്.
അതേസമയം, അയർലാൻഡ് ഉൾപ്പടെയുള്ള ചില രാജ്യങ്ങൾ കരാറുമായി സഹകരിച്ചിട്ടില്ല. കുറഞ്ഞ നികുതി നില നിൽക്കുന്ന രാജ്യങ്ങളാണ് പുതിയ നികുതിയോട് വിമുഖത പ്രകടിപ്പിക്കുന്നത്. ഏകദേശം 132ഓളം രാജ്യങ്ങൾ പുതിയ നികുതി സമ്പ്രദായം അംഗീകരിക്കുന്നുണ്ടെന്നാണ് ജി 20 രാജ്യങ്ങൾ അവകാശപ്പെടുന്നത്. ഒക്ടോബറിൽ ഇതുസംബന്ധിച്ച് അന്തിമ ധാരണയിലെത്തും.
കോർപ്പറേറ്റ് നികുതി ഏകീകരിക്കാത്തത് മൂലം ചില രാജ്യങ്ങൾക്ക് മാത്രം ഗുണമുണ്ടാവുന്നുവെന്ന് വിമർശനമുണ്ടായിരുന്നു. ഇതിനിടെ നികുതി സമ്പ്രദായത്തിൽ മാറ്റങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.