കുതിപ്പ് തുടർന്ന് സ്വർണ്ണം; വില വീണ്ടും ഉയർന്നു
text_fieldsകൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും ഉയർന്നു. ഗ്രാമിന് 70 രൂപയാണ് ഇന്ന് വർധിച്ചത്. ഗ്രാമിന് 5640 രൂപയായാണ് സ്വർണ്ണവില വർധിച്ചത്. ഒരു പവൻ സ്വർണ്ണത്തിന്റെ വില 45,120 രൂപയായും കൂടി. പവന് 560 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്.
ഹമാസ്-ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്വർണ്ണത്തെ സുരക്ഷിത നിക്ഷേപമായി ജനങ്ങൾ കാണുന്നതാണ് മഞ്ഞ ലോഹത്തിന്റെ വില ഉയരുന്നതിനുള്ള പ്രധാന കാരണം. അതേസമയം, ഇന്ത്യൻ ഓഹരി വിപണികൾ തകർച്ചയോടെയാണ് വ്യാപാരം ആരംഭിച്ചത്.
ദേശീയ സൂചിക നിഫ്റ്റി 80 പോയിന്റ് നഷ്ടത്തോടെ 19550ലാണ് വ്യാപാരം ആരംഭിച്ചത്. ബോംബെ സൂചിക സെൻസെക്സ് 252 പോയിന്റ് നഷ്ടത്തോടെ 65,376.64ലും വ്യാപാരം ആരംഭിച്ചു. വിപണിയിൽ 1257 ഓഹരികൾ മുന്നേറിയപ്പോൾ 741 എണ്ണത്തിന് തിരിച്ചടി നേരിട്ടു. 96 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
അൾട്രാടെക്, അദാനി എന്റർപ്രൈസ്, ടാറ്റ മോട്ടോഴ്സ്, എൽ.ടി.ഐ മിൻഡ്ട്രീ, അദാനി പോർട്സ് എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ എച്ച്.യു.എൽ, പവർഗ്രിഡ് കോർപ്പറേഷൻ, ബജാജ് ഫിനാൻസ്, ഡിവിസ് ലാബ് എന്നിവ നഷ്ടമുണ്ടാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.