Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightപെട്രോൾ-ഡീസൽ...

പെട്രോൾ-ഡീസൽ നികുതിയായി കേന്ദ്രം പിരിച്ചെടുത്തത്​ എട്ട്​ ലക്ഷം കോടി; മോദി സർക്കാർ നികുതി നിരക്കുകളും വർധിപ്പിച്ചു

text_fields
bookmark_border
പെട്രോൾ-ഡീസൽ നികുതിയായി കേന്ദ്രം പിരിച്ചെടുത്തത്​ എട്ട്​ ലക്ഷം കോടി; മോദി സർക്കാർ നികുതി നിരക്കുകളും വർധിപ്പിച്ചു
cancel

ന്യൂഡൽഹി: കഴിഞ്ഞ മൂന്ന്​ സാമ്പത്തിക വർഷങ്ങളിലായി കേന്ദ്രസർക്കാർ പെട്രോൾ-ഡീസൽ നികുതിയായി പിരിച്ചെടുത്തത്​ എട്ട്​ ലക്ഷം കോടി. ധനമന്ത്രി നിർമ്മല സീതാരാമനാണ്​ പാർലമെന്‍റിനെ ഇക്കാര്യം അറിയിച്ചത്​. 2020-21 സാമ്പത്തിക വർഷത്തിൽ മാത്രം നികുതിയായി 3.71 ലക്ഷം കോടി പിരിച്ചെടുത്തു. രാജ്യസഭയിൽ എഴുതി നൽകിയ മറുപടിയിലാണ്​ ധനമന്ത്രി ഇക്കാര്യം വ്യക്​തമാക്കിയത്​.

മോദി സർക്കാർ അധികാരത്തിലെത്തിയതിന്​ ശേഷം പെട്രോളിനും ഡീസലിനുമുള്ള തീരുവകളും വർധിപ്പിച്ചിരുന്നു. പെട്രോളിനുള്ള എക്​സൈസ്​ തീരുവ 2018ൽ ലിറ്ററിന്​ 19.48 രൂപയായിരുന്നു. 2021ൽ ഇത്​ 27.90 രൂപയാക്കി വർധിപ്പിച്ചു. ഡീസൽ തീരുവ 15.33 രൂപയിൽ നിന്നും 21.80 രൂപയായാണ്​ വർധിപ്പിച്ചത്​.

കേന്ദ്രസർക്കാർ 2018-19ൽ 2,10,282 കോടിയും 2019-20, 2020-21 വർഷങ്ങളിൽ യഥാക്രമം 2,19,750, 3,71,908 കോടിയുമാണ്​ നികുതിയായി പിരിച്ചെടുത്തത്​. ഈ വർഷം നവംബറിൽ പെട്രോളി​േന്‍റയും ഡീസലി​േന്‍റയും എക്​സൈ്​ തീരുവ അഞ്ച്​ രൂപയും 10 രൂപയും കുറച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nirmala sitharaman
News Summary - Government Earned ₹ 8 Lakh Crore From Taxes On Fuels In Last 3 Years
Next Story