Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightസമ്പദ്​വ്യവസ്ഥയുടെ...

സമ്പദ്​വ്യവസ്ഥയുടെ തകർച്ചയിലും പിടിച്ചു നിൽക്കുക കാർഷിക മേഖല മാത്രമെന്ന്​ കേന്ദ്രസർക്കാർ

text_fields
bookmark_border
സമ്പദ്​വ്യവസ്ഥയുടെ തകർച്ചയിലും പിടിച്ചു നിൽക്കുക കാർഷിക മേഖല മാത്രമെന്ന്​ കേന്ദ്രസർക്കാർ
cancel

ന്യൂഡൽഹി: 2020-21 സാമ്പത്തിക വർഷത്തിൽ സമ്പദ്​വ്യവസ്ഥയിൽ 7.7 ശതമാനത്തിന്‍റെ ഇടിവുണ്ടാകുമെന്ന്​ കേന്ദ്രസർക്കാർ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 4.2 ശതമാനം വളർച്ചയുണ്ടായ സ്ഥാനത്താണിത്​. കോവിഡും തുടർന്നുണ്ടായ പ്രതിസന്ധിയുമാണ്​ സമ്പദ്​വ്യവസ്ഥയുടെ തിരിച്ചടിക്കുള്ള കാരണം.

സമ്പദ്​വ്യവസ്ഥയിലെ എല്ലാ സെക്​ടറുകളിലും തിരിച്ചടിയുണ്ടാവുമെന്നാണ്​ എൻ.എസ്​.ഒ(നാഷണൽ സ്റ്റാറ്റസ്റ്റിക്​സ്​ ഓഫീസ്​) കണക്കാക്കുന്നത്​. കൃഷി മാത്രമാവും പിടിച്ചുനിൽക്കുക. നിർമാണ മേഖലയിൽ 9.4 ശതമാനത്തിന്‍റെ ഇടിവുണ്ടാകും. കഴിഞ്ഞ സാമ്പത്തിക വർഷം 0.3 ശതമാനം വളർച്ച രേഖപ്പെടുത്തിയ മേഖലയാണിത്​​.

ഖനനം, വ്യാപാരം, ഹോട്ടൽ, ഗതാഗതം, ആശയവിനിമയം, ബ്രോഡ്​കാസ്റ്റിങ്​ സേവനങ്ങൾ തുടങ്ങിയവയിലെല്ലാം തിരിച്ചടിയുണ്ടാവുമെന്നും എൻ.എസ്​.ഒ വ്യക്​തമാക്കുന്നു. വൻ തിരിച്ചടിക്കിടയിലും പിടിച്ചു നിൽക്കുക കാർഷിക മേഖല മാത്രമായിരിക്കും. 3.2 ശതമാനം വളർച്ച കാർഷിക മേഖലയിൽ ഉണ്ടാവുമെന്നാണ്​ കണക്കാക്കുന്നത്​.

Latest Video:


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GDPIndian Economy
Next Story