Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightകോവിഡിനിടയിലും...

കോവിഡിനിടയിലും കേന്ദ്രസർക്കാറിന്​ വലിയ ലാഭവിഹിതം നൽകി പൊതുമേഖല സ്ഥാപനങ്ങൾ

text_fields
bookmark_border
കോവിഡിനിടയിലും കേന്ദ്രസർക്കാറിന്​ വലിയ ലാഭവിഹിതം നൽകി പൊതുമേഖല സ്ഥാപനങ്ങൾ
cancel

ന്യൂഡൽഹി: കോവിഡിൽ വലയുന്ന കേന്ദ്രസർക്കാറിന്​ ആശ്വാസമായി പൊതുമേഖല സ്ഥാപനങ്ങളുടെ ലാഭവിഹിതം. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യു​േമ്പാൾ പൊതുമേഖല സ്ഥാപനങ്ങൾ കേന്ദ്രസർക്കാറിന്​ നൽകുന്ന ലാഭവിഹിതത്തിൽ വൻ വർധനയുണ്ടായിട്ടുണ്ട്​. 2020മായി താരതമ്യം ചെയ്യു​േമ്പാൾ 2021ൽ പൊതുമേഖല സ്ഥാപനങ്ങൾ നൽകുന്ന ലാഭവിഹിതം 123.63 ശതമാനം വർധിച്ചു. അഞ്ച്​ വർഷത്തിനിടയിലെ ഉയർന്ന ലാഭവിഹിതമാണ്​ പൊതുമേഖല സ്ഥാപനങ്ങൾ കേന്ദ്രസർക്കാറിന്​ നൽകിയത്​.

ഓഹരി വിപണിയിൽ ലിസ്​റ്റ്​ ചെയ്​ത 23 പൊതുമേഖല സ്ഥാപനങ്ങൾ 26,104.37 കോടിയാണ്​ കേന്ദ്രസർക്കാറിന്​ ലാഭവിഹിതമായി നൽകിയത്​. മുൻ വർഷങ്ങളിൽ ലാഭവിഹിതത്തിൽ കുറവുണ്ടായപ്പോഴാണ്​ ഇത്തവണ വൻ വർധനയുണ്ടായിരിക്കുന്നത്​. ഭാരത്​ പെട്രോളിയമാണ്​ ലാഭവിഹിതം നൽകുന്നതിൽ ഒന്നാം സ്ഥാനത്ത്​. ബി.പി.സി.എൽ സർക്കാറിന്​ 8,759.71 കോടിയാണ്​ കൈമാറിയത്​. കോൾ ഇന്ത്യ-6,520.66 കോടി, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ-5,817.95 കോടി, എസ്​.ബി.ഐ-2,031.95, ഗെയിൽ-1,142.29 കോടി എന്നിങ്ങനെയാണ്​ മറ്റ്​ പ്രധാന പൊതുമേഖല സ്ഥാപനങ്ങളുടെ സംഭാവന.

ഇതിൽ ഒ.എൻ.ജി.സി, പവർഗ്രിഡ്​, എൻ.ടി.പി.സി എന്നിവർ ഡിവിഡൻറ്​ പ്രഖ്യാപിച്ചിട്ടില്ല. 2022ൽ പൊതുമേഖല കമ്പനികളിൽ നിന്നുള്ള ലാഭവിഹിതം 50,000 കോടിയായി വർധിക്കുമെന്നാണ്​ കേന്ദ്രസർക്കാർ കണക്കുകൂട്ടൽ. കോവിഡ്​ രണ്ടാം തരംഗമുൾപ്പടെ രാജ്യത്തെ വലിയ പ്രതിസന്ധി സൃഷ്​ടിച്ച സാഹചര്യത്തിൽ ആ ലക്ഷ്യത്തിലേക്ക്​ എത്താൻ കഴിയില്ലെന്നാണ്​ ചില സാമ്പത്തിക വിദഗ്​ധർ പ്രവചിക്കുന്നത്​. അതേസമയം, പൊതുമേഖല കമ്പനികൾ സർക്കാറിലേക്ക്​ കൂടുതൽ ലാഭവിഹിതം നൽകു​േമ്പാൾ ഇത്തരം സ്ഥാപനങ്ങളുടെ ഓഹരി വിൽപനയുമായി കേന്ദ്രസർക്കാർ മുന്നോട്ട്​ പോവുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psuDivident
News Summary - Government eyes dividend windfall from PSUs
Next Story