ബി.എസ്.എൻ.എല്ലിേന്റയും എം.ടി.എൻ.എല്ലിേന്റയും 1100 കോടിയുടെ ആസ്തികൾ വിൽപനക്കുവെച്ച് കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: ബി.എസ്.എൽ.എല്ലിേന്റയും എം.ടി.എൻ.എല്ലിേന്റയും റിയൽഎസ്റ്റേറ്റ് ആസ്തികൾ വിൽപനക്കുവെച്ച് കേന്ദ്രം. 1100 കോടി രൂപയാണ് ഇതിന് തറവില നിശ്ചയിച്ചിരിക്കുന്നത്. ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത രേഖകളിലാണ് വിൽപനയെ കുറിച്ചുള്ള വിവരങ്ങളുള്ളത്.
ബി.എസ്.എൻ.എല്ലിന്‍റെ ഹൈദരാബാദ്, ചണ്ഡിഗഢ്, ഭാവ്നഗർ, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിലെ 800 കോടി വിലമതിക്കുന്ന റിയൽ എസ്റ്റേറ്റ് ആസ്തിയാണ് വിൽപനക്ക് വെച്ചത്. എം.ടി.എൻ.എല്ലിന്‍റെ മുംബൈയിലെ സ്ഥലവും ഒഷിവാരയിലെ 20 ഫ്ലാറ്റുകളും വിൽപനക്ക് വെച്ചു.
52.26 ലക്ഷം മുതൽ 1.59 കോടി വരെയാണ് ഫ്ലാറ്റുകൾക്ക് വില നിശ്ചയിച്ചിരിക്കുന്നത്. ഒരു ബെഡ് റൂം യൂണിറ്റുകൾ മുതൽ രണ്ട് ബെഡ്റൂം ഫ്ലാറ്റുകൾ വരെ ഇക്കൂട്ടത്തിലുണ്ട്. എം.ടി.എൻ.എൽ ആസ്തികളുടെ വിൽപനക്കായുള്ള ഇ-ലേലം ഡിസംബർ 14ന് നടക്കും.
2019ൽ ബി.എസ്.എൻ.എല്ലിേന്റയും എം.ടി.എൻ.എല്ലിേന്റയും പുനഃരുദ്ധാരണത്തിനായി കേന്ദ്രസർക്കാർ 69,000 കോടിയുടെ പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു. 2022നകം ഇരു കമ്പനികളുടേയും 37,500 കോടിയുടെ ആസ്തികൾ വിൽപനക്ക് വെക്കാനാണ് സർക്കാർ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.