ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസിന്‍റെ കാലാവധി മൂന്ന് വർഷം കൂടി നീട്ടി
text_fieldsന്യൂഡൽഹി: ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസിന്‍റെ കാലാവധി മൂന്ന് വർഷം കൂടി നീട്ടി കേന്ദ്രസർക്കാർ. കേന്ദ്രമന്ത്രിസഭയിലെ അപ്പോയിൻമെന്‍റ് കമ്മിറ്റിയാണ് ശക്തികാന്ത ദാസിന്‍റെ കാലാവധി നീട്ടാനുള്ള തീരുമാനത്തിന് അംഗീകാരം നൽകിയത്. 2021 ഡിസംബർ 10 മുതൽ മൂന്ന് വർഷത്തേക്ക് കൂടിയാണ് ആർ.ബി.ഐ ഗവർണറുടെ കാലാവധി നീട്ടി നൽകിയത്.
2018 ഡിസംബർ 11നാണ് ശക്തികാന്ത ദാസിനെ ആർ.ബി.ഐ ഗവർണറായി നിയമിച്ചത്. നേരത്തെ ധനകാര്യമന്ത്രാലയത്തിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക് അഫേയ്ഴ്സ് സെക്രട്ടറിയായിരുന്നു ശക്തികാന്ത ദാസ്.
ധനകാര്യം, നികുതി, വ്യവസായ, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളിൽ നിർണായക പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. വേൾഡ് ബാങ്ക്, ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് എന്നീ സ്ഥാപനങ്ങളിലും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.