ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ വെട്ടിക്കുറക്കൽ; തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് കണ്ടതോടെ യു ടേൺ അടിച്ച് നിർമല
text_fieldsനോട്ട് നിരോധനവും ജി.എസ്.ടിയും പോലെ ബുധനാഴ്ച രാത്രിയാണ് ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് കുറക്കാനുള്ള തീരുമാനം ധനമന്ത്രാലയം പ്രഖ്യാപിച്ചത്. സാമ്പത്തിക വർഷത്തിന്‍റെ ഒന്നാം പാദത്തിൽ തന്നെ തീരുമാനം നിലവിൽ വരുമെന്നും അറിയിച്ചു. മുതിർന്ന പൗരൻമാർക്കുള്ള നിക്ഷേപ പദ്ധതിയുടെ പലിശ നിരക്ക് 0.9 ശതമാനമാണ് കുറച്ചത്.
പി.പി.എഫിേന്റത് 70 ബേസിക് പോയിന്‍റും കുറച്ചു. എന്നാൽ, വ്യാഴാഴ്ച രാവിലെ തന്നെ തീരുമാനത്തിൽ നിന്ന് ധനമന്ത്രാലയം പിന്നോട്ട് പോയി. തൽക്കാലത്തേക്ക് പലിശ നിരക്ക് കുറക്കുന്ന തീരുമാനവുമായി മുന്നോട്ട് പോകുന്നില്ലെന്ന് ധനമന്ത്രാലയം ട്വീറ്റ് ചെയ്തു. അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതാണ് തീരുമാനം മാറ്റാൻ നരേന്ദ്ര മോദി സർക്കാറിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
വിവിധ സംസ്ഥാനങ്ങളിലെ മധ്യവർഗത്തിന്‍റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ചെറുകിട നിക്ഷേപങ്ങളിൽ നിന്നുള്ള പലിശ. ഇത് കുറഞ്ഞാൽ തെരഞ്ഞെടുപ്പ് തിരിച്ചടിയുണ്ടാകുമെന്ന് നിർമലയും മോദി സർക്കാറും ഭയന്നു. ഇതോടെയാണ് മണിക്കൂറുകൾക്കകം തീരുമാനം മാറ്റേണ്ട ഗതികേടിലേക്ക് ധനമന്ത്രാലയം പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.