വിവിധ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി പ്രത്യക്ഷനികുതി വകുപ്പ്
text_fieldsന്യൂഡൽഹി: രാജ്യത്തെ കോവിഡ് രണ്ടാം വ്യാപനത്തെ തുടർന്ന് നികുതി സംബന്ധമായ വിവിധ അപേക്ഷകൾ സമർപ്പിക്കാനുള്ള തീയതി നീട്ടി കേന്ദ്രസർക്കാർ. 2019-20 വർഷത്തെ പുതുക്കിയ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 31 വരെ നീട്ടി. പ്രത്യക്ഷ നികുതി വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
കോവിഡ് സാഹചര്യവും നികുതിദായകരിൽ നിന്നും ടാക്സ് കൺസൾട്ടൻറമാരിൽ നിന്നുമുള്ള നിരന്തരമായ അപേക്ഷകളും പരിഗണിച്ചാണ് തീരുമാനമെന്ന് പ്രത്യക്ഷ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്.
ആദായ നികുതി നോട്ടീസുകൾക്ക് മറുപടിയായി ഫയൽ ചെയ്യേണ്ട റിട്ടേണിെൻറ കാലാവധിയും നീട്ടിയിട്ടുണ്ട്. ഡിസ്പ്യൂട്ട് റെസലൂഷൻ പാനൽ, ആദായ നികുതി കമ്മീഷണർ എന്നിവർക്ക് നികുതി സംബന്ധിച്ച പരാതികളിൽ അപ്പീൽ സമർപ്പിക്കാനുള്ള തീയതിയും മെയ് 31 ആക്കി ദീർഘിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.