സ്വിസ് ബാങ്കിൽ ഇന്ത്യക്കാരുടെ കള്ളപ്പണം വർധിച്ചുവെന്ന വാർത്ത നിഷേധിച്ച് ധനകാര്യമന്ത്രാലയം
text_fieldsന്യൂഡൽഹി: സ്വിസ് ബാങ്കിൽ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം വർധിച്ചുവെന്ന വാർത്ത നിഷേധിച്ച് കേന്ദ്രധനകാര്യമന്ത്രാലയം. സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 20,700 കോടിയായി വർധിച്ചുവെന്ന മാധ്യമ വാർത്തകളെ തുടർന്നാണ് വിശദീകരണവുമായി ധനകാര്യ മന്ത്രാലയം രംഗത്തെത്തിയത്. നിക്ഷേപിക്കപ്പെട്ടതിൽ വലിയൊരു ശതമാനവും കള്ളപ്പണമാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇത് പൂർണമായും കള്ളപ്പണമാണെന്ന് പറയാനാവില്ലെന്നാണ് ധനകാര്യമന്ത്രാലയത്തിെൻറ വിശദീകരണം. ഇന്ത്യക്കാരും എൻ.ആർ.ഐകളും മറ്റ് രാജ്യങ്ങളിലെ സ്ഥാപനങ്ങളിലൂടെ നിക്ഷേപിച്ച പണമാവാം സ്വിസ് ബാങ്കിലുള്ളതെന്ന് ധനകാര്യമന്ത്രാലയം വ്യക്തമാക്കി. ബോണ്ടുകളിലും, സെക്യൂരിറ്റികളിലുമാണ് വലിയ രീതിയിൽ പണം നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്വിസ് ബാങ്കിൽ നിന്നും കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ടെന്നും ധനകാര്യമന്ത്രാലയം അറിയിച്ചു.
13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിക്ഷേപമാണ് സ്വിസ് ബാങ്കിൽ ഇന്ത്യക്കാരുടേതായി ഉണ്ടായിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. 2006ലായിരുന്നു ഇന്ത്യക്കാരുടേതായി സ്വിസ് ബാങ്കിൽ ഏറ്റവും കൂടുതൽ നിക്ഷേപമുണ്ടായിരുന്നത്. പിന്നീട് ഇതിൽ ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.