ആറ് കമ്പനികൾ കൂടി ഈ വർഷം വിൽക്കാൻ കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: ആറ് പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഭാരത് പെട്രോളിയത്തിേന്റത് ഉൾപ്പടെ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽപനക്കാണ് കേന്ദ്രസർക്കാർ നീക്കങ്ങളാരംഭിച്ചത്. ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് പബ്ലിക് അസറ്റ്മാനേജ്മെന്റ് സെക്രട്ടറി തുഹിൻ കാന്തയാണ് ഇക്കാര്യം അറിയിച്ചത്.
ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, പവൻ ഹാൻസ് തുടങ്ങിയ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണവും ഈ വർഷം ഉണ്ടാവും. ഇതിനായുള്ള താൽപര്യപത്രം ഡിസംബറിൽ ക്ഷണിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ഭെമൽ, നീലാചൽ ഇസാപത് തുടങ്ങിയ കമ്പനികളുടെ സ്വകാര്യവൽക്കരണത്തിനും നീക്കം ആരംഭിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
Govt will privatise 5-6 companies in 2021-22, including BPCL: DIPAM Secretaryപൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണത്തിനായാണ് കേന്ദ്രസർക്കാർ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് പബ്ലിക് അസറ്റ്മാനേജ്മെന്റ് എന്ന സ്ഥാപനത്തിന് രൂപംനൽകിയത്. ഈ വർഷം പൊതുമേഖല സ്ഥാപനങ്ങളുടെ വിൽപനയിലൂടെ 1.75 ലക്ഷം കോടി സ്വരൂപിക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.