Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightജി.എസ്​.ടി പിരിവ്​...

ജി.എസ്​.ടി പിരിവ്​ 1.02 ലക്ഷം കോടി; 27.6 ശതമാനം ഇടിവ്​

text_fields
bookmark_border
ജി.എസ്​.ടി പിരിവ്​ 1.02 ലക്ഷം കോടി; 27.6 ശതമാനം ഇടിവ്​
cancel

ന്യൂഡൽഹി: മേയ്​ മാസത്തിലെ ജി.എസ്​.ടി പിരിവി​െൻറ കണക്കുകൾ പുറത്തുവിട്ട്​ കേന്ദ്രസർക്കാർ. 1.02 ലക്ഷം കോടിയാണ്​ കഴിഞ്ഞ മാസം നികുതിയിനത്തിൽ പിരിച്ചെടുത്തത്​. ഏപ്രിലുമായി താരതമ്യം ചെയ്യു​േമ്പാൾ നികുതി പിരിവിൽ 27.6 ശതമാനത്തി​െൻറ കുറവുണ്ടായിട്ടുണ്ട്​. തുടർച്ചയായ എട്ടാം മാസമാണ്​ നികുതിപിരവ്​ ഒരു ലക്ഷം കോടി പിന്നിടുന്നത്​. അതേസമയം, സെപ്​തംബറിന്​ ശേഷമുള്ള ഏറ്റവും കുറഞ്ഞ നികുതി പിരിവാണിത്​.

17,952 കോടി രൂപ സെൻട്രൽ ജി.എസ്​.ടിയായി 22,653 കോടി രൂപ സ്​റ്റേറ്റ്​ ജി.എസ്​.ടിയായും 53,199 കോടി രൂപ ഐ.ജി.എസ്​.ടിയായും പിരിച്ചെടുത്തു. കോവിഡി​െൻറ രണ്ടാം തരംഗത്തിനിടയിലും ഒരു ലക്ഷം കോടി നികുതിയായി പിരിച്ചെടുക്കാൻ കഴിഞ്ഞത്​ ആശ്വാസകരമായ കാര്യമാണെന്നാണ്​ സാമ്പത്തിക വിദഗ്​ധർ പറയുന്നത്​.

കോവിഡിനെ തുടർന്ന്​ ജൂൺ മാസത്തിലെ നികുതി പിരവിലും കുറവുണ്ടാകുമെന്ന്​ തന്നെയാണ്​ പ്രതീക്ഷ. നേരത്തെ ജി.എസ്​.ടി റി​ട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടി നൽകിയിരുന്നു. കഴിഞ്ഞ ​വർഷം മേയ്​ മാസത്തിൽ പിരിച്ചെടുത്തതിനേക്കാളും 65 ശതമാനം കൂടുതലാണ്​ ഈ വർഷത്തെ നികുതി പിരിവ്​. കോവിഡ്​ ഒന്നാം തരംഗത്തെ തുടർന്ന്​ ഏർപ്പെടുത്തിയ രാജ്യവ്യാപക ലോക്​ഡൗൺ നികുതി വരവിലും വലിയ ഇടിവുണ്ടാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gst
News Summary - GST collection for May at Rs 1.02 lakh crore, 27.6% lower month-on-month
Next Story