ഉയർന്ന എണ്ണവില സമ്പദ്വ്യവസ്ഥയുടെ വളർച്ചക്ക് തിരിച്ചടി; ഒപെക് വില കുറക്കണമെന്ന് കേന്ദ്രമന്ത്രി
text_fieldsന്യൂഡൽഹി: ഉയർന്ന എണ്ണവില കോവിഡിൽ നിന്നുള്ള സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവിന്‍റെ വേഗം കുറക്കുന്നുവെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. ഇന്ത്യൻ എനർജി ഫോറം സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രിയുടെ പരാമർശം. ക്ലീൻ എനർജിയിലേക്ക് മാറാനുള്ള നടപടികൾ സ്വീകരിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
കുറഞ്ഞ വിലയിൽ എണ്ണ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഒപെക്കിനോട് അഭ്യർഥിക്കുകയാണ്. രാജ്യത്തെ പെട്രോൾ-ഡീസൽ വില റെക്കോർഡുകൾ ദേഭിച്ച് കുതിക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ പരാമർശം. നിലവിൽ ഇന്ത്യക്ക് ആവശ്യമായ 85 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുകയാണ്. സാമ്പത്തിക വർഷത്തിന്‍റെ കഴിഞ്ഞ പാദത്തിൽ ഇന്ധന ഇറക്കുമതി മൂന്നിരട്ടി വർധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുേമ്പാഴാണ് വർധന രേഖപ്പെടുത്തിയത്.
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർധിക്കുന്നത് ഇന്ത്യയിലും പെട്രോൾ-ഡീസൽ വില ഉയരാൻ ഇടയാക്കുന്നു. ഇത് പണപ്പെരുപ്പം ഉയരുന്നതിനും കാരണമാവുന്നു. ഉയർന്ന എണ്ണവില രാജ്യത്തിന്‍റെ സമ്പദ്വ്യവസ്ഥയേയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനായി ആയിരക്കണക്കിന് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറക്കുകയാണ് സർക്കാറിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.