രൂപയുടെ മൂല്യം ഇടിയുന്നതല്ല ഡോളർ ശക്തിപ്പെടുന്നതാണ് -നിർമല
text_fieldsവാഷിങ്ടൺ: രൂപയുടെ മൂല്യത്തകർച്ചയിൽ പ്രതികരണവുമായി ധനമന്ത്രി നിർമല സീതാരാമൻ. നിലവിലുള്ള രൂപയുടെ അവസ്ഥയെ ഇന്ത്യൻ കറൻസിയുടെ തകർച്ചയായി താൻ കാണുന്നില്ലെന്ന് ധനമന്ത്രി പറഞ്ഞു. ഡോളർ ശക്തിപ്പെട്ടതായാണ് താൻ ഇതിനെ വിലയിരുത്തുന്നത്. ഡോളർ ശക്തിപ്പെട്ടപ്പോൾ മറ്റ് കറൻസികൾക്ക് മൂല്യത്തകർച്ചയുണ്ടായെന്ന് അവർ പറഞ്ഞു.
ഇതിന്റെ സാങ്കേതികവശങ്ങളിലേക്ക് താൻ കടക്കുന്നില്ല. മറ്റ് കറൻസികളേക്കാളും ഇന്ത്യൻ രൂപ ഡോളറിനെതിരെ മികച്ച പ്രകടനം നടത്തിയെന്നും ധനമന്ത്രി പറഞ്ഞു. രൂപക്ക് കൂടുതൽ ചാഞ്ചാട്ടം ഇല്ലാതിരിക്കാൻ വേണ്ടിയാണ് ആർ.ബി.ഐ ഇടപെടുന്നത്. രൂപയുടെ മൂല്യം നിർണയിക്കുന്നതിന് വേണ്ടിയല്ല ആർ.ബി.ഐ ഇടപെടലുകളെന്നും അവർ പറഞ്ഞു.
നേരത്തെ രൂപയുടെ മൂല്യം വൻതോതിൽ ഇടിഞ്ഞിരുന്നു. തിങ്കളാഴ്ച ഡോളറിനെതിരെ റെക്കോർഡ് തകർച്ചയായ 82.68ലേക്ക് രൂപയുടെ മൂല്യം തകരുന്നതിലേക്ക് നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.