ഇന്ത്യയുടെ സാമ്പത്തിക വളർച്ച കുറയുമെന്ന് ഐ.എം.എഫ്
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ച കുറയുമെന്ന പ്രഖ്യാപനവുമായി ഐ.എം.എഫ്. വളർച്ചാനിരക്കിൽ 80 ബേസിക് പോയിന്റ് കുറവാണ് വരുത്തിയത്. വളർച്ച നിരക്ക് 7.4 ശതമാനമായി കുറയുമെന്നാണ് ഐ.എം.എഫ് വ്യക്തമാക്കുന്നത്.
2024-25 സാമ്പത്തിക വർഷത്തിലെ വളർച്ചാ നിരക്കും ഐ.എം.എഫ് കുറച്ചിട്ടുണ്ട്. 6.1 ശതമാനമായാണ് വളർച്ചാ നിരക്ക് കുറച്ചത്. നേരത്തെ ഇത് 6.9 ശതമാനമായിരുന്നു. ഇന്ത്യയിലെ സാമ്പത്തിക സാഹചര്യങ്ങൾ വളർച്ചക്ക് അനുകൂലമല്ലെന്നും കടുത്ത നിയന്ത്രണങ്ങൾ വേണമെന്നും വേൾഡ് ഇക്കണോമിക് റിപ്പോർട്ടിൽ ഐ.എം.എഫ് ചൂണ്ടിക്കാട്ടുന്നു.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് സാധനങ്ങളുടെ വിതരണത്തിൽ ഉൾപ്പടെ കടുത്ത പ്രതിസന്ധി ഉടലെടുത്തിരുന്നു. ഇത് പല രാജ്യങ്ങളുടേയും സമ്പദ്‍വ്യവസ്ഥകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിരുന്നു. തുടർന്ന് പണപ്പെരുപ്പം പല രാജ്യങ്ങളിലും റെക്കോർഡ് ഉയരത്തിലെത്തി. പണപ്പെരുപ്പം നിയന്ത്രിക്കാൻ യു.എസ് ഉൾപ്പടെയുള്ള രാജ്യങ്ങൾ പലിശനിരക്കുകൾ ഉയർത്തി. ആർ.ബി.ഐയും നിരക്കുകൾ വർധിപ്പിച്ചു. പക്ഷേ നിരക്കുകൾ ഉയർത്തിയിട്ടും പല രാജ്യങ്ങളുടേയും സമ്പദ്‍വ്യവസ്ഥകൾ പ്രതീക്ഷിച്ച രീതിയിൽ മുന്നേറുന്നില്ലെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.