Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightഇന്ത്യയുടെ വളർച്ചാ...

ഇന്ത്യയുടെ വളർച്ചാ അനുമാനം വീണ്ടും കുറച്ച്​ ഐ.എം.എഫ്​

text_fields
bookmark_border
Narendra Modi
cancel

ന്യൂഡൽഹി: ഇന്ത്യയുടെ വളർച്ചാ അനുമാനം വീണ്ടും കുറച്ച്​ ഐ.എം.എഫ്​. 2022 സാമ്പത്തിക വർഷത്തിൽ 9.5 ശതമാനം നിരക്കിലായിരിക്കും ഇന്ത്യൻ സമ്പദ്​വ്യവസ്ഥ വളരുകയെന്നാണ്​ ഐ.എം.എഫ്​ പ്രവചനം. നേരത്തെ 12.5 ശതമാനം നിരക്ക്​ സമ്പദ്​വ്യവസ്ഥ വളരുമെന്നായിരുന്നു ഏജൻസി വ്യക്​തമാക്കിയിരുന്നത്​. കഴിഞ്ഞ ഏപ്രിൽ-മേയ്​ മാസങ്ങളിൽ രാജ്യത്തെ പിടിച്ചുകുലുക്കിയ കോവിഡ്​ രണ്ടാം തരംഗമാണ്​ വളർച്ച നിരക്ക്​ കുറക്കുന്നതിലേക്ക്​ നയിച്ചത്​.

2021 കലണ്ടർ വർഷത്തിൽ ആറ്​ ശതമാനം നിരക്കിലായിരിക്കും ആഗോള സമ്പദ്​വ്യവസ്ഥ വളരുകയെന്നും ഏജൻസി വ്യക്​തമാക്കുന്നു. ഏപ്രിൽ-മേയ്​ മാസങ്ങളിലുണ്ടായ കോവിഡ്​ രണ്ടാം തരംഗത്തെ തുടർന്ന്​ പ്രതിസന്ധിയിലായ ഇന്ത്യൻ സമ്പദ്​വ്യവസ്ഥ പൂർണമായും തിരിച്ച്​ വന്നിട്ടില്ലെന്നും ഐ.എം.എഫ്​ വ്യക്​തമാക്കുന്നു. അതേസമയം, അട​ുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്​വ്യവസ്ഥ 8.5 ശതമാനം നിരക്കിൽ വളരുമെന്നാണ്​ ഐ.എം.എഫ്​ പ്രവചനം.

ഉയർന്ന വാക്​സിനേഷൻ പൂർത്തികരിച്ച രാജ്യങ്ങള​ുടേയെല്ലാം വളർച്ച നിരക്ക്​ ഐ.എം.എഫ്​ പുനർനിശ്​ചയിച്ചിട്ടുണ്ട്​. യു.എസിന്‍റെ വളർച്ചാനിരക്ക്​ ഏ​ഴ്​ ശതമാനമായാണ്​ പുനഃക്രമീകരിച്ചിരിക്കുന്നത്​. നേരത്തെ ഇത്​ 6.4 ശതമാനമായിരുന്നു. ചൈനയുടെ വളർച്ച നിരക്കിൽ 0.3 ശതമാനത്തിന്‍റെ കുറവ്​ വരുത്തി 8.1 ശതമാനമായാണ്​ പുനർ നിശ്​ചയിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gdpIMF
News Summary - IMF slashes India’s growth forecast for FY22 to 9.5% from its previous projection of 12.5%
Next Story