കോവിഡിന് പിന്നാലെ സാമ്പത്തികമാന്ദ്യത്തിൽ വലയുമോ ലോക രാജ്യങ്ങൾ; ഐ.എം.എഫ് പറയുന്നതെന്ത്
text_fieldsവാഷിങ്ടൺ: കോവിഡിന് പിന്നാലെ ലോകരാജ്യങ്ങൾക്ക് മേലുള്ള പുതിയ ഭീഷണിയായി സാമ്പത്തിക മാന്ദ്യം. ആഗോള സമ്പദ്‍വ്യവസ്ഥയുടെ വളർച്ചാ അനുമാനം വീണ്ടും കുറക്കുമെന്ന് ഐ.എം.എഫ് അറിയിച്ചതോടെയാണ് മാന്ദ്യം സംബന്ധിച്ച ആശങ്കകൾ വീണ്ടും ഉയർന്നത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശം, കോവിഡിനെ തുടർന്ന് ചൈനയിൽ ഏർപ്പെടുത്തിയ ലോക്ഡൗൺ, പണപ്പെരുപ്പം എന്നിവയാണ് ആഗോള സമ്പദ്‍വ്യവസ്ഥക്ക് മുന്നിലുള്ള വെല്ലുവിളികൾ.
വളർച്ചയെ കുറിച്ച് പ്രവചിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴും നിലനിൽക്കുന്നതെന്ന് ഐ.എം.എഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ പറഞ്ഞു. 2022ലും ചിലപ്പോൾ 23ലും പ്രതിസന്ധി തുടരും.
ഉയർന്ന ഉൽപന്നവില കോവിഡിൽ നിന്നുള്ള സമ്പദ്‍വ്യവസ്ഥകളുടെ തിരിച്ചുവരവിന് വിഘാതം സൃഷ്ടിക്കുന്നുണ്ട്. ഇതിനൊപ്പം യുക്രെയ്ൻ യുദ്ധവും ചൈനയിലെ കോവിഡ് സാഹചര്യവും വെല്ലുവിളിയാണെന്നും ഐ.എം.എഫ് പറയുന്നു. ഉൽപന്നവില ഉയർന്നതോടെ പണപ്പെരുപ്പം വർധിച്ചു. ഇത് ലഘൂകരിക്കാൻ ബാങ്കുകൾ പലിശനിരക്ക് ഉയർത്തി. ഇതുമൂലം പല സമ്പദ്‍വ്യവസ്ഥകളുടേയും വളർച്ചാ നിരക്കിനെ അത് ബാധിച്ചുവെന്നും ഐ.എം.എം വ്യക്തമാക്കുന്നു.
ഇത് വിവിധ രാജ്യങ്ങളെ സാമ്പത്തി മാന്ദ്യത്തിലേക്ക് നയിക്കുമോയെന്ന ആശങ്കയാണ് ഉയരുന്നത്. യു.എസും യുറോപ്യൻ രാജ്യങ്ങളും മാന്ദ്യത്തിന്റെ പടിവാതിൽക്കലാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യമിടിയുന്നത് ഇന്ത്യയേയും പ്രതിസന്ധിയിലാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.