കേന്ദ്രബജറ്റിനെ സ്വാഗതം ചെയ്ത് ഐ.എം.എഫ്; വളർച്ചക്ക് സഹായകമാവുമെന്നും ഏജൻസി
text_fieldsവാഷിങ്ടൺ: കേന്ദ്രബജറ്റിനെ സ്വാഗതം ചെയ്ത് അന്താരാഷ്ട്ര നാണയനിധി. വളർച്ചക്ക് പ്രാധാന്യം നൽകുന്ന ബജറ്റ് സാമ്പത്തിക തകർച്ചയിൽ നിന്നുള്ള ഇന്ത്യയുടെ തിരിച്ച് വരവിന് കാരണമാകുമെന്നും ഏജൻസി വ്യക്തമാക്കി. ഐ.എം.എഫ് കമ്യൂണിക്കേഷൻ ഡയറക്ടർ ഗാരി റൈസ് നടത്തിയ വാർത്താസമ്മേളനത്തിലാണ് കേന്ദ്രബജറ്റിനെ സംബന്ധിച്ച പരാമർശമുണ്ടായത്.
കേന്ദ്രബജറ്റ് ആരോഗ്യം, വിദ്യഭ്യാസം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങി അത്യാവശ്യം വേണ്ട കാര്യങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. പൂർണമായും ബജറ്റ് നിർദേശങ്ങൾ നടപ്പിലാക്കിയാൽ അത് ഇന്ത്യയിൽ വളർച്ച തിരികെ വരുന്നതിന് കാരണമാകുമെന്നും ഐ.എം.എഫ് ഡയറക്ടർ പറഞ്ഞു.
ബജറ്റിലെ സാമ്പത്തിക നയങ്ങളായിരിക്കും സമ്പദ്വ്യവസ്ഥയുടെ തിരിച്ചു വരവിന് ആക്കം കൂട്ടുക. ധനകാര്യമേഖലയെ കൂടുതൽ ശക്തിപ്പെടുത്തണമെന്നും ഐ.എം.എഫ് നിർദേശിച്ചു. ധനമന്ത്രി നിർമല സീതാരാമൻ തിങ്കളാഴ്ച അവതരിപ്പിച്ച ബജറ്റിൽ ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, കൃഷി എന്നീ മേഖലകൾക്കായിരുന്നു ഊന്നൽ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.