കോവിഡ് രണ്ടാം തരംഗം: വലിയ പ്രത്യാഘാതം സമ്പദ്വ്യവസ്ഥയിൽ ഉണ്ടാവില്ലെന്ന് ആർ.ബി.ഐ
text_fieldsന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായി തുടരുന്നതിനിടെ സമ്പദ്വ്യവസ്ഥ സംബന്ധിച്ച പുതിയ റിപ്പോർട്ട് പുറത്ത് വിട്ട് ആർ.ബി.ഐ. ഒന്നാം തരംഗത്തിലുണ്ടായത് പോലെ അതീവ ഗുരുതരമായ സ്ഥിതി സമ്പദ്വ്യവസ്ഥയിൽ ഉണ്ടാവില്ലെന്നാണ് ആർ.ബി.ഐ പ്രവചനം. 2021-22 സാമ്പത്തിക വർഷത്തിെൻറ ആദ്യപാദത്തിൽ കനത്ത തിരിച്ചടി സമ്പദ്വ്യവസ്ഥക്കുണ്ടാവില്ലെന്നാണ് ആർ.ബി.ഐ ചൂണ്ടിക്കാട്ടുന്നത്.
യഥാർഥ സമ്പദ്വ്യവസ്ഥയിൽ കോവിഡിെൻറ ആഘാതം ഒന്നാം തരംഗത്തിനേക്കാളും കുറവായിരിക്കും. പ്രാദേശികമായ ലോക്ഡൗൺ, വർക്ക് ഫ്രം ഹോം പ്രോട്ടോകൾ, ഓൺലൈൻ ഡെലിവറി, ഇ-കോമേഴ്സ് പ്ലാറ്റ്ഫോം, ഡിജിറ്റൽ പേയ്മെൻറ് എന്നിവയെല്ലാം രണ്ടാം തരംഗത്തിൽ സമ്പദ്വ്യവസ്ഥയെ സഹായിക്കുമെന്ന് ആർ.ബി.ഐ പറയുന്നു.
രാജ്യത്തെ വിതരണശൃഖലയെ രണ്ടാം തരംഗം കാര്യമായി ബാധിച്ചിട്ടില്ലെന്ന് ആർ.ബി.ഐ വിലയിരുത്തുന്നു. കാർഷികമേഖല, ഐ.ടി തുടങ്ങിയ മേഖലകൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രവർത്തിക്കുന്നുണ്ട്. ഇത് സമ്പദ്വ്യവസ്ഥയിൽ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ആർ.ബി.ഐ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.