Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightപുതിയ ആദായ നികുതി...

പുതിയ ആദായ നികുതി പോർട്ടലിൽ പ്രശ്​നങ്ങൾ; അതൃപ്​തിയറിയിച്ച്​ ധനമന്ത്രി

text_fields
bookmark_border
nirmala sitharaman
cancel

ന്യൂഡൽഹി: പുതിയ ആദായ നികുതി പോർട്ടലിലെ പ്രശ്​നങ്ങളിൽ അതൃപ്​തിയറിയിച്ച്​ ധനമന്ത്രി നിർമല സീതാരാമാൻ. ഇൻഫോസിസ്​ ഉദ്യോഗസ്ഥരുമായി നടത്ത യോഗത്തിലാണ്​ നിർമല സീതാരാമൻ പുതിയ പോർട്ടലിലെ പ്രശ്​നങ്ങൾ ഉന്നയിച്ചത്​. ഇൻഫോസിസ്​ മേധാവി സലിൽ പരേഖും സീനിയർ എക്​സിക്യൂട്ടീവ്​ പ്രവീൺ റാവുവും യോഗത്തിൽ പ​ങ്കെടുത്തിരുന്നു. പോർട്ടൽ കൂടുതൽ യൂസർ ഫ്രണ്ട്​ലിയാക്കണമെന്ന്​ നിർമല ആവശ്യപ്പെട്ടു.

പുതിയ പോർട്ടൽ ഉപയോഗിക്കു​േമ്പാൾ ജനങ്ങൾക്കുണ്ടാവുന്ന പ്രശ്​നങ്ങളിൽ അവർ ആശങ്ക പ്രകടിപ്പിച്ചു. പ്രശ്​നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സമയം നഷ്​ടമില്ലാതെ പരിഹരിക്കുമെന്നും ഇൻഫോസിസ്​ അറിയിച്ചു. ഉപയോക്​താക്കൾ പറഞ്ഞ പരാതികൾ പരിഹരിക്കുന്നതിനായി സ്വീകരിച്ച നടപടികളും ഇൻഫോസിസ്​ വിശദീകരിച്ചു.

പുതിയ ആദായ നികുതി പോർട്ടലിന്‍റെ ഡിസൈൻ നിർവഹിച്ചിരിക്കുന്നത്​ ഇൻഫോസിസാണ്​. ജൂൺ ഏഴിനാണ്​ പോർട്ടൽ നിലവിൽ വന്നത്​. എന്നാൽ, പോർട്ടലിൽ നിരവധി ​​പ്രശ്​നങ്ങൾ കണ്ടെത്തുകയായിരുന്നു. പ്രൊഫൈൽ അപ്​ഡേഷനോ പാസ്​വേർഡ്​ മാറ്റാനോ സാധിക്കാതെ വരികയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nirmala sitharaman
News Summary - "Impacting Taxpayers": Finance Minister To Infosys On I-T Portal Glitches
Next Story