ചരിത്രത്തിലാദ്യമായി വൻ സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിച്ച് ഇന്ത്യ; കണക്കുകളുമായി ആർ.ബി.ഐ
text_fieldsന്യൂഡൽഹി: ഇന്ത്യൻ സമ്പദ്വ്യവസ്ഥ ചരിത്രത്തിലാദ്യമായി മാന്ദ്യത്തെ അഭിമുഖീകരിക്കുകയാണെന്ന് ആർ.ബി.ഐ. സാമ്പത്തിക വർഷത്തിെൻറ രണ്ടാം പാദത്തിൽ ജി.ഡി.പിയിൽ 8.6 ശതമാനത്തിെൻറ ഇടിവുണ്ടാവുമെന്ന കണക്കുകൾ പുറത്ത് വന്നതോടെയാണ് സമ്പദ്വ്യവസ്ഥ മാന്ദ്യത്തെ അഭിമുഖീകരിക്കുകയാണെന്ന് ആർ.ബി.ഐ വ്യക്തമാക്കിയത്. ഏപ്രിൽ-ജൂൺ കാലയളവിലെ സാമ്പത്തിക വർഷത്തിെൻറ ഒന്നാം പാദത്തിൽ 23 ശതമാനത്തിെൻറ ഇടിവാണ് ജി.ഡി.പിയിൽ രേഖപ്പെടുത്തിയത്.
ആർ.ബി.ഐയുടെ ഡെപ്യൂട്ടി ഗവർണറായ മൈക്കിൾ പാത്ര ഉൾപ്പെടുന്ന സാമ്പത്തികശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. വിൽപന കുറഞ്ഞപ്പോഴും കമ്പനികളുടെ ലാഭമുയരാൻ കാരണം ചെലവ് ചുരുക്കിയതാണെന്നും ആർ.ബി.ഐ വ്യക്തമാക്കുന്നു. അതേസമയം, വാഹന വിൽപനയിലെ കണക്കുകളും ബാങ്കുകളുടെ ലിക്വുഡിറ്റിയും ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ തിരിച്ച് വരവ് സൂചനകൾ നൽകുന്നുണ്ടെന്നും ആർ.ബി.ഐ വ്യക്തമാക്കുന്നു. സാമ്പത്തിക വർഷത്തിെൻറ മൂന്നാംപാദത്തിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ തിരിച്ചുവരുമെന്ന പ്രതീക്ഷയും ആർ.ബി.ഐ പ്രകടിപ്പിക്കുന്നുണ്ട്.
പക്ഷേ, യുറോപ്യൻ രാജ്യങ്ങളിൽ ഉൾപ്പടെ കോവിഡിെൻറ രണ്ടാം വ്യാപനമുണ്ടാവുന്നത് ആഗോള സമ്പദ്വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇതും ഇന്ത്യക്ക് കനത്ത തിരിച്ചടി നൽകും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.