Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2021 1:10 PM GMT Updated On
date_range 12 Feb 2021 1:10 PM GMTപച്ചക്കറി വില കുറഞ്ഞു; ഇന്ത്യയിൽ റീടെയിൽ പണപ്പെരുപ്പം 16 മാസത്തിനിടയിലെ കുറഞ്ഞ നിരക്കിൽ
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യയിലെ റീടെയിൽ പണപ്പെരുപ്പം 16 മാസത്തിനിടയിലെ കുറഞ്ഞ നിരക്കിൽ. ജനുവരിയിൽ 4.06 ശതമാനമാണ് റീടെയിൽ പണപ്പെരുപ്പം. ഉപഭോകൃത് വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഡിസംബറിൽ 4.59 ശതമാനമായിരുന്നു.
ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം 20 ശതമാനത്തെ കുറഞ്ഞ നിരക്കായ 1.89 ശതമാനത്തിലെത്തി. പച്ചക്കറി വില കുറഞ്ഞതാണ് ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പത്തെ സ്വാധീനിക്കുന്നത്. ഗ്രാമീണ മേഖലയിൽ 3.23 ശതമാനവും നഗരമേഖലയിൽ 5.06 ശതമാനവുമാണ് പണപ്പെരുപ്പം.
പച്ചക്കറി വില പ്രതീക്ഷിച്ചതിലും കുറയുന്നത്് പണപ്പെരുപ്പം ലക്ഷ്യത്തിലെത്തുന്നതിന് കാരണമായേക്കുമെന്നും ആർ.ബി.ഐ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story