Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightഅടുത്ത വർഷം ആർ.ബി.ഐ...

അടുത്ത വർഷം ആർ.ബി.ഐ നിർണായക മാറ്റം വരുത്തുമെന്ന്​ മോർഗൻ സ്റ്റാലി

text_fields
bookmark_border
RBI
cancel

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്​വ്യവസ്ഥ കോവിഡിന്​ മുമ്പുള്ള അവസ്ഥയിലേക്ക്​ വൈകാതെ എത്തുമെന്ന പ്രവചനവുമായി റേറ്റിങ്​ ഏജൻസി മോർഗൻ സ്റ്റാൻലി. അടുത്ത വർഷത്തോടെ സമ്പദ്​വ്യവസ്ഥയുടെ എല്ലാ ഘടകങ്ങളും പഴയ അവസ്ഥയിലേക്ക്​ എത്തുമെന്നാണ്​ ഏജൻസി പ്രവചനം. ഇതോടെ ചില നിർണായക മാറ്റങ്ങൾ ആർ.ബി.ഐ വരുത്ത​ുമെന്നും റിപ്പോർട്ടുകളുണ്ട്​. സ്റ്റാൻലിയുടെ സാമ്പത്തിക ശാസ്​ത്രജ്ഞരായ ഉപാസന ചാച്​റ, ബാനി ഗംഭീർ എന്നിവർ തയാറാക്കിയ റിപ്പോർട്ടിലാണ്​ പരാമർശമുള്ളത്​.

അടുത്തവർഷവും പണപ്പെരുപ്പം അഞ്ച്​ ശതമാനത്തിൽ നിൽക്കും. ആർ.ബി.ഐ രണ്ട്​ മുതൽ ആറ്​ ശതമാനത്തിനിടക്കാവും പണപ്പെരുപ്പമെന്നാണ്​ പ്രവചിക്കുന്നത്​. 2021 ഡിസംബറിൽ റിവേഴ്​സ്​ റിപ്പോ ഉയർത്തി നിലവിലുള്ള രീതിക്ക്​ മാറ്റം വരുത്തും. 2022 ഫെബ്രുവരിയിൽ റിപ്പോ നിരക്കും ആർ.ബി.ഐ ഉയർത്തും.

പൂർണമായ വളർച്ച അടുത്ത വർഷം ഇന്ത്യ കൈവരിക്കും. രാജ്യത്തെ ഉപഭോഗത്തിൽ വലിയ വർധനയുണ്ടാവുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. അടുത്ത വർഷത്തിന്‍റെ ആദ്യ പാദം പൂർത്തിയാവു​േമ്പാഴേക്കും ഇന്ത്യയിൽ പൂർണമായ രീതിയിലുള്ള വാക്​സിനേഷൻ നടപ്പാകുമെന്നും അത്​ സമ്പദ്​വ്യവസ്ഥക്ക്​ ഗുണകരമാവുമെന്നും മോർഗൻ സ്റ്റാൻലി വ്യക്​തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbiMorgan Stanly
News Summary - India on a path of full-fledge recovery
Next Story