Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2022 9:34 AM IST Updated On
date_range 4 Nov 2022 9:34 AM ISTഇന്ത്യയും യു.കെയും സ്വതന്ത്ര വ്യാപാര കരാറിനുള്ള ശ്രമത്തിലെന്ന് വിദേശകാര്യമന്ത്രാലയം
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യയും യു.കെയും സ്വതന്ത്രവ്യാപാര കരാറിനുള്ള ശ്രമത്തിലാണെന്ന് വിദേശകാര്യമന്ത്രാലയം. കരാർ യാഥ്യമാക്കാൻ ആത്മാർഥമായ ശ്രമങ്ങളുണ്ടാവുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാച്ചി പറഞ്ഞു.
വ്യവസായ മന്ത്രിയും സംഘവും കരാറിനായി വിലപേശലുകൾ തുടരുകയാണ്. ഇതുസംബന്ധിച്ച് ഇപ്പോൾ പ്രതികരിക്കാനില്ല. കരാർ യാഥാർഥ്യമാക്കുന്നതിന് പ്രത്യേക തീയതി നൽകിയിട്ടില്ലെന്നും അവർ പറഞ്ഞു.
ഒക്ടോബർ 27ന് ഇരു പ്രധാനമന്ത്രിമാരും തമ്മിൽ നടത്തിയ ചർച്ചയിലാണ് സ്വതന്ത്ര്യവ്യാപാരകരാർ ഉയർന്നു വന്നത്. സുനക് പ്രധാനമന്ത്രിയായതിന് പിന്നാലെ അദ്ദേഹത്തെ അഭിനന്ദിച്ച മോദി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുമെന്നും അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story