Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightമരുന്ന്​ നിർമാണത്തിന്​...

മരുന്ന്​ നിർമാണത്തിന്​ ഉപയോഗിക്കുന്ന അസംസ്​കൃത വസ്​തുക്കളുടെ വില നിയന്ത്രിക്കണമെന്ന്​ ചൈനയോട്​ ഇന്ത്യ

text_fields
bookmark_border
മരുന്ന്​ നിർമാണത്തിന്​ ഉപയോഗിക്കുന്ന അസംസ്​കൃത വസ്​തുക്കളുടെ വില നിയന്ത്രിക്കണമെന്ന്​ ചൈനയോട്​ ഇന്ത്യ
cancel

ന്യൂഡൽഹി​: കോവിഡുമായി ബന്ധപ്പെട്ട്​ ഉപയോഗിക്കുന്ന മരുന്നുകളുടെ അസംസ്​കൃത വസ്​തുക്കളുടെ വില നിയന്ത്രിക്കണമെന്ന്​ ചൈനയോട്​ ഇന്ത്യ. കാർഗോ കമ്പനികളുടെ വിമാനങ്ങൾക്ക്​ അനുമതി നൽകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു​. ഇ​ക്കണോമിക്​സ്​ ടൈംസാണ്​ ഇതുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട്​ ചെയ്​തത്​.

കോവിഡ്​ പ്രതിരോധത്തിന്​ ഉപയോഗിക്കുന്ന പല മരുന്നുകളുടേയും 70 ശതമാനം അസംസ്​കൃത വസ്​തുക്കളും ചൈനയിൽ നിന്നാണ്​ വരുന്നത്​. പാരസെറ്റാമോൾ, ഐവർമെക്​ടിൻ മറ്റ്​ ചില ആൻറിബയോടെക്കുകൾ എന്നിവയുടെ നിർമാണം നടത്തുന്നത്​ ചൈനീസ്​ അംസ്​കൃത വസ്​തുകൾ ഉ​പയോഗിച്ചാണ്​. കോവിഡ്​ മരണനിരക്ക്​ കുറക്കുന്ന ഐവർമെക്​ടിൻ മരുന്നി​െൻറ അസംസ്​കൃത വസ്​തുക്കളുടെ വില 300 ശതമാനമാണ്​ ഈയടുത്തായി വർധിച്ചത്​.

അതേസമയം, വിതരണശൃഖലകൾ സജീവമായി നില നിർത്താനാണ്​ ശ്രമമെന്ന്​ കഴിഞ്ഞ ദിവസം ചൈന പ്രതികരിച്ചിരുന്നു. ചൈനീസ്​ വിദേശകാര്യമന്ത്രാലയം വക്​താവ്​ ഹുവ ചുൻയിങാണ്​ ഇക്കാര്യം പറഞ്ഞത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india-china​Covid 19
News Summary - India urges China to stabilise price of APIs linked to Covid-19
Next Story