ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം നടത്തിയ കറൻസിയായി ഇന്ത്യൻ രൂപ
text_fieldsമുംബൈ: ഏഷ്യയിൽ ഏറ്റവും മോശം പ്രകടനം നടത്തിയ കറൻസിയായി ഇന്ത്യൻ രൂപ. 2022ലെ കണക്ക് പ്രകാരം 11.3 ശതമാനം നഷ്ടമാണ് രൂപക്കുണ്ടായത്. 2013ന് ശേഷം ഇതാദ്യമായാണ് ഡോളറിനെതിരെ രൂപ ഇത്രയും കനത്ത നഷ്ടം നേരിടുന്നത്. യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കുകൾ ഉയർത്തിയതാണ് രൂപക്ക് തിരിച്ചടിയായത്.
ഈ വർഷം രൂപ 82.72ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2021ൽ 74.33ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, ഡോളർ ഇൻഡക്സ് 2015ന് ശേഷമുള്ള ഏറ്റവും വലിയ നേട്ടമുണ്ടാക്കി.
എണ്ണവിലയും രൂപയുടെ മൂല്യം ഇടിയുന്നതിനുള്ള കാരണങ്ങളിലൊന്നായി. ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി റെക്കോർഡ് ഉയരത്തിലെത്തിയതും രൂപയെ സ്വാധീനിക്കുന്നുണ്ട്. അടുത്ത വർഷത്തിന്റെ തുടക്കത്തിൽ 81.50-83.50 രൂപക്കിടയിൽ ഡോളറിന്റെ മൂല്യം നിൽക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.