കോവിഡിനിടയിലും ഇന്ത്യയിൽ നിന്നുള്ള ബീഫ് കയറ്റുമതിയിൽ ഇടിവില്ല; സുഗമമായി നടക്കുന്നുവെന്ന് വാണിജ്യമന്ത്രാലയം
text_fieldsന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായി തുടരുന്നതിനിടയിലും ഇന്ത്യയിൽ നിന്നുള്ള ബീഫ് കയറ്റുമതിയിൽ ഇടിവില്ല. 2020-21 വർഷത്തിൽ 3.17 ബില്യൺ ഡോളറിന്‍റെ ബീഫാണ് വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുേമ്പാൾ കയറ്റുമതിയിൽ ഇടിവുണ്ടായിട്ടില്ലെന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.
ഇന്ത്യയിലെ ബീഫ് കയറ്റുമതി സുഗമമായി നടക്കുന്നുണ്ട്. വിതരണശൃഖലയിൽ ഒരു തടസവും ഉണ്ടായിട്ടില്ല. ബീഫ് കയറ്റുമതി നടക്കുന്നതിനാൽ മറ്റ് രാജ്യങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ വില വർധിച്ചിട്ടില്ലെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
2,921 മെട്രിക് ടൺ ബീഫാണ് രാജ്യത്ത് കഴിഞ്ഞ വർഷം കയറ്റി അയച്ചത്. കയറ്റുമതിയിൽ നേരിയ വർധനയുണ്ടായിട്ടുണ്ട്. ഹോങ്കോങ്, വിയറ്റ്നാം, മലേഷ്യ, ഈജിപ്ത്, ഇന്തോനേഷ്യ, ഇറാഖ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ബീഫ് കൂടുതലായി കയറ്റി അയക്കുന്നത്.
അന്താരാഷ്ട്രതലത്തിലെ മാനദണ്ഡങ്ങളനുസരിച്ചാണ് ബീഫ് തയാറാക്കുന്നത്. എല്ലില്ലാത്ത ബീഫാണ് കയറ്റുമതി ചെയ്യുന്നത്. ഇത് സുരക്ഷിതമായ ഇറച്ചിയാണെന്നും വാണിജ്യമന്ത്രാലയത്തിന്‍റെ പ്രസ്താവനയിൽ പറയുന്നു. നേരത്തെ ചൈന സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി ഇന്ത്യയിൽ നിന്നുള്ള ബീഫ് ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.