ഇന്ത്യയിൽ വ്യാവസായിക പ്രവർത്തനങ്ങളിൽ വൻ ഇടിവ്; ഒരു വർഷത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയെന്ന് നൗമുറ
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ വ്യവസായിക പ്രവർത്തനങ്ങളിൽ വൻ ഇടിവുണ്ടായെന്ന് ജാപ്പനീസ് ബ്രോക്കറേജ് സ്ഥാപനമായ നൗമുറ. ഒരാഴ്ചയിൽ ഉണ്ടാവുന്ന ഏറ്റവും വലിയ ഇടിവാണ് ഇന്ത്യൻ വ്യവസായരംഗത്തിന് കഴിഞ്ഞയാഴ്ചയുണ്ടായത്. കോവിഡ് രണ്ടാം തരംഗമാണ് ഇടിവുണ്ടാകുന്നതിനുള്ള പ്രധാനകാരണം.
നൗമുറയുടെ ഇന്ത്യ ബിസിനസ് റിസംപ്ഷൻ സൂചിക 8.5 ശതമാനം പോയിൻറ് നഷ്ടത്തോടെ 75.9ലാണ് കഴിഞ്ഞയാഴ്ച എത്തിയത്. കഴിഞ്ഞ വർഷം ആഗസ്റ്റിന് ശേഷം ഇതാദ്യമായാണ് സൂചിക ഇത്രയും വലിയ ഇടിവ് രേഖപ്പെടുത്തുന്നതെന്ന് നൗമുറ വ്യക്തമാക്കുന്നു.
കൂടുതൽ നിയന്ത്രണങ്ങൾ നിലവിൽ വന്നതും ഉപഭോക്താക്കളുടെ പെരുമാറ്റത്തിലുണ്ടായ മാറ്റവുമാണ് സൂചിക ഇത്രത്തോളം ഇടിയാൻ കാരണം. അതേസമയം, നിർമാണ, കാർഷിക മേഖലകളിൽ വലിയ തിരിച്ചടിയുണ്ടായിട്ടില്ലെന്നാണ് ഏജൻസിയുടെ വിലയിരുത്തൽ.
ഏപ്രിലിലെ ആദ്യ മൂന്നാഴ്ചയിൽ ഇ-വേ ബില്ലുകളിൽ 31 ശതമാനത്തിെൻറ കുറവാണുണ്ടായത്. ഡിമാൻഡ് കുറഞ്ഞതാണ് ഇതിനുള്ള കാരണമെന്നും ഏജൻസി വിലയിരുത്തുന്നു. നേരത്തെ കോവിഡ് രണ്ടാം തരംഗത്തിെൻറ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ജി.ഡി.പി സംബന്ധിച്ച പ്രവചനത്തിൽ നൗമുറ മാറ്റം വരുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.