ഇന്ത്യൻ സമ്പദ്വ്യവസ്ഥ പ്രതിസന്ധിയിൽ തന്നെയെന്ന് ഐ.എം.എഫ്
text_fieldsന്യൂഡൽഹി: ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ നിന്നും ആശങ്കയുടെ കാർമേഘങ്ങൾ ഇനിയും ഒഴിഞ്ഞ് പോയിട്ടില്ലെന്ന് ഐ.എം.എഫ്. കോവിഡ് ആഘാതം സമ്പദ്വ്യവസ്ഥയെ വിട്ടൊഴിഞ്ഞിട്ടില്ലെന്നാണ് ഐ.എം.എഫിെൻറ ഏറ്റവും പുതിയ റിപ്പോർട്ടും വ്യക്തമാക്കുന്നത്. കോവിഡ് നിക്ഷേപത്തിലും മനുഷ്യവിഭവശേഷിയിലും നെഗറ്റീവ് വളർച്ചയുണ്ടാക്കിയെന്നും ഐ.എം.എഫ് പറയുന്നു.
അതിവേഗത്തിലുള്ള സ്വകാര്യവൽക്കരണം ഇന്ത്യക്ക് ആവശ്യമാണ്. വരുമാനം വർധിപ്പിക്കാനുള്ള നടപടികളും വേണം. ചിലവുകൾ കാര്യക്ഷമമായി നടത്തികൊണ്ട് പോകണമെന്നും ഐ.എം.എഫ് കൂട്ടിചേർക്കുന്നു. തൊഴിൽ, ഭൂമി മേഖലകളിലെ പരിഷ്കാരങ്ങൾ, അടിസ്ഥാന സൗകര്യ വികസനമേഖലയിലെ നിക്ഷേപം, ഭരണപുരോഗതി, ഉദാരവൽക്കരണം എന്നിവയെല്ലാം ഇന്ത്യയെ സംബന്ധിച്ചടുത്തോളം പ്രധാനപ്പെട്ടതാണ്.
ഇത്തരം പരിഷ്കാരങ്ങൾ കൊണ്ട് മാത്രമേ ഇന്ത്യക്ക് ദീർഘകാലത്തേക്ക് വളർച്ചയുണ്ടാക്കാനാവു. രാജ്യത്തെ പട്ടിണിയും അസമത്വവും ഇല്ലാതാക്കുന്നതിനുള്ള ഏക പോംവഴിയും ഇതാണെന്നും ഐ.എം.എഫ് അഭിപ്രായപ്പെടുന്നു. നേരത്തെ കോവിഡിനെ തുടർന്ന് ഇന്ത്യയുടെ വളർച്ചാനിരക്ക് ഐ.എം.എഫ് വലിയ രീതിയിൽ കുറച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.