ഇന്ത്യൻ ജി.ഡി.പിയിൽ വൻ കുതിപ്പുണ്ടാവുമെന്ന് പ്രവചനം
text_fieldsന്യൂഡൽഹി: 2022 സാമ്പത്തിക വർഷത്തിന്‍റെ ഒന്നാം പാദത്തിൽ ഇന്ത്യൻ ജി.ഡി.പിയിൽ വൻ കുതിപ്പുണ്ടാവുമെന്ന് പ്രവചനം. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യപാദത്തിലാണ് വൻ കുതിപ്പുണ്ടാവുക. ജനങ്ങളുടെ ഉപഭോഗത്തിലുണ്ടാവുന്ന വർധനവാണ് ജി.ഡി.പിയെ സ്വാധീനിക്കുക. സാമ്പത്തിക വർഷത്തിന്‍റെ ആദ്യപാദത്തിൽ 20.1 ശതമാനം നിരക്കിലാവും ജി.ഡി.പി വളരുക.
ദേശീയ സ്ഥിതിവിവരകണക്ക് മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിട്ടത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ 24.4 ശതമാനം ഇടിവുണ്ടായപ്പോഴാണ് 2022ൽ 20.1 ശതമാനത്തിന്‍റെ ഉയർച്ചയുണ്ടാവുക. 2022 സാമ്പത്തിക വർഷത്തിന്‍റെ ആദ്യപാദത്തിൽ അടിസ്ഥാന വിലയെ അടിസ്ഥാനമാക്കിയുള്ള ജി.വി.എ 30.48 ലക്ഷം കോടിയായിരിക്കും. 2020-21 സാമ്പത്തിക വർഷത്തിൽ ഇത് 25.66 ലക്ഷം കോടിയായിരുന്നു. ജി.വി.എയിൽ 18.8 ശതമാനം വർധനയാണ് ഉണ്ടാവുക.
കോവിഡിന് ശേഷം 2021 സാമ്പത്തിക വർഷത്തിന്‍റെ ഒന്നാം പാദത്തിലാണ് രാജ്യത്ത് ജി.ഡി.പിയിൽ വീണ്ടും ഉയർച്ചയുണ്ടായത്. എന്നാൽ, 2019ലെ നിലയിലേക്ക് ജി.ഡി.പി എത്തിയിട്ടില്ല. സാമ്പത്തിക വർഷത്തിന്‍റെ ഒന്നാം പാദത്തിൽ ജി.ഡി.പിയിൽ ഉയർച്ചയുണ്ടായെങ്കിലും കോവിഡ് രണ്ടാം തരംഗവും പ്രാദേശിക ലോക്ഡൗണുകളും മൂലം രണ്ടാം പാദത്തിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാവില്ലെന്നാണ് വിലയിരുത്തൽ. എങ്കിലും ദേശീയതലത്തിൽ ലോക്ഡൗൺ പ്രഖ്യാപിക്കാത്തത് മുലം വലിയ തിരിച്ചടി സമ്പദ്വ്യവസ്ഥക്കുണ്ടാവില്ലെന്നും പ്രവചനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.