രാജ്യത്ത് പണപ്പെരുപ്പം വർധിച്ചു
text_fieldsന്യൂഡൽഹി: അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നതോടെ രാജ്യത്ത് പണപ്പെരുപ്പവും വർധിച്ചു. ഡിസംബറിലെ മൊത്ത വിലനിലവാര സൂചികയിലാണ് 0.73 ശതമാനം വർധനയുണ്ടായത്. ഉപഭോക്തൃ വിലനിലവാര സൂചിക നാലുമാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.69 ശതമാനത്തിലെത്തി.
ഏപ്രിൽ മുതൽ ഒക്ടോബർവരെയുള്ള കാലയളവിൽ മൊത്ത വിലനിലവാര സൂചികയിൽ ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാൽ, നവംബറിൽ 0.26 ശതമാനത്തിന്റെ വർധനയുണ്ടായതായി വ്യവസായ, വാണിജ്യ മന്ത്രാലയം അറിയിച്ചു. ഭക്ഷ്യവസ്തുക്കൾക്കു പുറമെ, യന്ത്രസാമഗ്രികളുടെയും കമ്പ്യൂട്ടർ ഉൾപ്പെടെ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെയും വിലയിലുണ്ടായ വർധന പണപ്പെരുപ്പത്തെ സ്വാധീനിച്ചിട്ടുണ്ട്.
ഭക്ഷ്യ വിലക്കയറ്റം നവംബറിൽ 8.18 ശതമാനത്തിൽനിന്ന് ഡിസംബറിൽ 9.38 ശതമാനമായി ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.