ഇന്ത്യൻ സമ്പദ്വ്യവസ്ഥ 11.5 ശതമാനം നിരക്കിൽ വളരുമെന്ന് ഐ.എം.എഫ്
text_fieldsന്യൂഡൽഹി: ഇന്ത്യൻ സമ്പദ്വ്യവസ്ഥ 2021ൽ 11.5 ശതമാനം നിരക്കിൽ വളരുമെന്ന് ഐ.എം.എഫ്. ലോകസമ്പദ്വ്യവസ്ഥകളിൽ ഇരട്ട അക്ക വളർച്ചയുള്ള പ്രധാനപ്പെട്ട സമ്പദ്വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയുടേത്. ഇന്ത്യ കഴിഞ്ഞാൽ 2021ൽ കൂടുതൽ വളർച്ച നേടുന്ന സമ്പദ്വ്യവസ്ഥ ചൈനയുടേതായിരിക്കും. 8.1 ശതമാനം നിരക്കിലാവും ചൈനീസ് സമ്പദ്വ്യവസ്ഥ വളരുക. സ്പെയിൻ(5.9), ഫ്രാൻസ്(5.5) എന്നിങ്ങനെയാണ് മറ്റ് സമ്പദ്വ്യവസ്ഥകളുടെ വളർച്ചാ നിരക്ക്.
2020ൽ 2.3 ശതമാനമെന്ന വളർച്ച നിരക്ക് രേഖപ്പെടുത്തിയ ഏക സമ്പദ്വ്യവസ്ഥ ചൈനയുടേതായിരുന്നു. 2020ൽ ഇന്ത്യ ഉൾപ്പടെയുള്ള മറ്റ് പല സമ്പദ്വ്യവസ്ഥകളിലും നെഗറ്റീവ് വളർച്ചാ നിരക്കാണുണ്ടായത്. അതേസമയം 2022ൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ 5.6 ശതമാനം നിരക്കിലാവും വളരുക. പുതിയ പ്രവചനങ്ങളോടെ ലോകത്തെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയെന്ന പദവി ഇന്ത്യക്ക് തിരിച്ചുകിട്ടി.
കോവിഡിനെ നേരിടാൻ നിർണായക പ്രവർത്തനമാണ് ഇന്ത്യ നടത്തിയതെന്ന് ഐ.എം.എഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ പറഞ്ഞു. ലോക്ഡൗണിന് ശേഷം വേഗത്തിൽ സമ്പദ്വ്യവസ്ഥ സാധാരണനിലയിലേക്ക് എത്തുകയാണെന്നും അവർ വ്യക്തമാക്കി. ഇന്ത്യ സമ്പദ്വ്യവസ്ഥയിൽ വരുത്തിയ ഘടനാപരമായ മാറ്റങ്ങളിൽ അവർ മതിപ്പ് പ്രകടിപ്പിച്ചു.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.