ഐ.എം.എഫ് ആസ്ഥാനം ഉടൻ ബെയ്ജിങ്ങിലേക്ക് മാറുമോ? -ശശി തരൂർ
text_fieldsന്യൂഡൽഹി: അന്താരാഷ്ട്ര നാണയനിധിയുടെ (ഐ.എം.എഫ്) ആസ്ഥാനം ബെയ്ജിങ്ങിലേക്ക് മാറ്റുന്നത് ഉടൻ ഉണ്ടാകുമോയെന്ന് ശശി തരൂർ എം.പി. ഐ.എം.എഫിന്‍റെ നിയമാവലി പ്രകാരം ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയിലാണ് അതിന്‍റെ ആസ്ഥാനം സ്ഥിതിചെയ്യുകയെന്നും ശശി തരൂർ ട്വീറ്റിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 75 വർഷമായി വാഷിങ്ടണിലാണ് ഐ.എം.എഫ് ആസ്ഥാനം. എന്നാൽ, കോവിഡാനന്തര കാലത്ത് ചൈനീസ്, യു.എസ് സമ്പദ് വ്യവസ്ഥകളുടെ വളർച്ച വിലയിരുത്തുമ്പോൾ ഐ.എം.എഫ് ആസ്ഥാനമാറ്റം വേണ്ടിവരുമോയെന്ന് ശശി തരൂർ ചോദിക്കുന്നു.
ഈ വർഷം വളർച്ച രേഖപ്പെടുത്തുന്ന ഒരേയൊരു പ്രധാന സമ്പദ് വ്യവസ്ഥ ചൈനയാകുമെന്ന് ഐ.എം.എഫ് തന്നെ പറഞ്ഞിട്ടുണ്ട്. 1.9 ശതമാനം വളർച്ചയാണ് ചൈനക്ക് പ്രവചിക്കപ്പെട്ടത്. അതേസമയം, യു.എസ് സമ്പദ് വ്യവസ്ഥ 4.3 ശതമാനം ചുരുങ്ങുകയാണ്. അടുത്ത വർഷം ചൈന 8.4 ശതമാനം വളരുമെന്നാണ് വിലയിരുത്തൽ. യു.എസിന്‍റെ വളർച്ച 3.1 ശതമാനം മാത്രമാകും. അവർക്ക് ഇതൊരു വെല്ലുവിളിയാകുമെന്നും ശശി തരൂർ ട്വീറ്റിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.