ക്ഷേമ പെൻഷൻ കൂട്ടിയില്ല; സർക്കാർ ജീവനക്കാർക്ക് ഒരു ഗഡു ഡി.എ, പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി
text_fieldsകേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നതിനിടെ രണ്ടാം പിണറായി സർക്കാറിന്റെ നാലാം ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. പ്രതീക്ഷിച്ചത് പോലെ ക്ഷേമപെൻഷനിൽ സർക്കാർ വർധനവ് വരുത്തിയിട്ടില്ല. എന്നാൽ, കൃത്യമായി പെൻഷൻ നൽകുമെന്ന് ധനമന്ത്രി അറിയിച്ചു. കുടിശ്ശികയുള്ള ആറ് ഗഡുക്കളിൽ ഒരു ഗഡു ഡി.എ നൽകാനുള്ള തീരുമാനം സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ആശ്വാസം നൽകുന്നതാണ്. പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിച്ച് ജീവനക്കാർക്ക് കൂടുതൽ സുരക്ഷിത്വം നൽകുന്ന പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനവും ജീവനക്കാർക്ക് ആശ്വാസം നൽകുന്നതാണ്. അധിക വിഭവസമാഹരണത്തിനുള്ള മാർഗങ്ങളും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
Live Updates
- 5 Feb 2024 10:54 AM IST
മാർഗദീപമെന്ന പേരിൽ സ്കോളർഷിപ്പ് പദ്ധതി
മാർഗദീപമെന്ന പേരിൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുളള കുട്ടികൾക്ക് പ്രീമെട്രിക് സ്കോളർഷിപ്പിനായി 20 കോടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.