Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightവിമുക്ത സൈനികർക്ക്...

വിമുക്ത സൈനികർക്ക് രണ്ടുകോടി വരെ കേരള ഫിനാൻഷ്യൽ കോർപറേഷന്‍റെ സംരംഭക വായ്‌പ

text_fields
bookmark_border
entrepreneur loan, Kerala Financial Corporation
cancel

തിരുവനന്തപുരം: വിമുക്ത സൈനികർക്ക് വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ കുറഞ്ഞ പലിശനിരക്കുള്ള വായ്പാപദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ. സൂക്ഷ്‌മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾക്കായി രണ്ടു കോടി രൂപവരെയാണ്‌ വായ്‌പ അനുവദിക്കുന്നത്‌. ഇത്‌ അഞ്ചു ശതമാനം പലിശ ഇളവ്‌ ലഭിക്കും. സംരംഭകൻ ആറു ശതമാനം പലിശ മാത്രം നൽകിയാൽ മതിയാകും. ഈ പദ്ധതിക്കായി 50 കോടി രൂപ കെ.എഫ്.സിയിൽ നിന്നും വകയിരുത്തുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസനപദ്ധതി (സി.എം.ഇ.ഡി.പി)യുടെ ഭാഗമായാണ് സി.എം.ഇ.ഡി.പി- എക്സ് സർവീസ് മെൻ സ്കീം എന്ന പേരിൽ വായ്‌പാ പദ്ധതി നടപ്പാക്കുന്നത്‌. ഒരു വർഷത്തെ മോറട്ടോറിയം അടക്കം അഞ്ചു വർഷമാണ് വായ്പയുടെ തിരിച്ചടവ് കാലാവധി. പദ്ധതിച്ചെലവിന്‍റെ 90 ശതമാനം വരെ വായ്പയായി ലഭിക്കും. 11 ശതമാനം പലിശ നിരക്ക്‌ നിശ്ചയിച്ചിട്ടുണ്ടെങ്കിലും, മൂന്ന്‌ ശതമാനം സർക്കാർ സബ്സിഡി അനുവദിക്കും. രണ്ട്‌ ശതമാനം കെ.എഫ്.സി പലിശ റിബേറ്റും ലഭിക്കും. ബാക്കി ആറു ശതമാനം മാത്രമാണ്‌ സംരംഭകൻ നൽകേണ്ടത്‌.

എം.എസ്.എം.ഇ ഉദയം രജിസ്ട്രേഷൻ ഉറപ്പാക്കുന്ന സംരംഭങ്ങൾക്കായിരിക്കും വായ്പ ലഭ്യമാകുക. അപേക്ഷകർ വിമുക്ത സൈനികർക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിന്നും നൽകുന്ന തിരിച്ചറിയൽ കാർഡും, ജില്ലാ സൈനിക ക്ഷേമ ഓഫിസ് നൽകുന്ന കത്തും ഹാജരാക്കണം. ഈ സാമ്പത്തിക വർഷം 50 എം.എസ്.എം.ഇകൾക്ക് എങ്കിലും വായ്പ ലഭ്യമാക്കാനാണ് കെ.എഫ്‌.സി ലക്ഷ്യമിടുന്നത്. താൽപര്യമുള്ളവർക്ക്‌ www.kfc.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാമെന്നും ധനകാര്യ മന്ത്രിയുടെ ഓഫിസ്‌ വാർത്താകുറിപ്പിലൂടെ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:loanKerala Financial Corporationex servicemenentrepreneur loan
News Summary - KFC entrepreneur loan up to Rs 2 crore for ex-servicemen
Next Story