ഗുച്ചി ബാഗുകൾ, വാട്ടർ പ്യൂരിഫയർ; എവർഗ്രാൻഡേയുടെ വാഗ്ദാനം വിശ്വസിച്ച ആയിരക്കണക്കിന് നിക്ഷേപകർ ആശങ്കയിൽ
text_fieldsഎവർഗ്രാൻഡെയെന്ന ചൈനീസ് റിയൽ എസ്റ്റേറ്റ് കമ്പനിയെ കുറിച്ചുള്ള വാർത്തകൾ അൽപ്പം ചങ്കിടിപ്പോടെയാണ് ലോകം ശ്രവിക്കുന്നത്. കമ്പനിയുടെ തകർച്ച ലോകത്തെ മറ്റൊരു ആഗോള സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമോയെന്നാണ് ആശങ്ക. ഇവർക്കൊപ്പം കടുത്ത ആശങ്കയിലാണ് എവർഗ്രാൻഡെയിൽ പണം നിക്ഷേപിച്ച നിക്ഷേപകരും.
12 ശതമാനത്തോളം റിേട്ടൺ പ്രതീക്ഷിച്ചാണ് നിക്ഷേപകർ എവർഗ്രാൻഡെയുടെ ധനകാര്യ മാനേജ്മെന്റ് ഉൽപന്നങ്ങളിൽ നിക്ഷപം നടത്തിയത്. ഇതിനൊപ്പം ഗുച്ചി ബാഗുകൾ, ഡെയ്സൺ എയർ പ്യൂരിഫയറുകൾ തുടങ്ങിയവയെല്ലാം നൽകുമെന്നും എവർഗ്രാൻഡെ വാഗ്ദാനം നൽകിയിരുന്നു. പ്രതിസന്ധിയിലായെന്ന വാർത്തകൾ വന്നതിന് പിന്നാലെ നിക്ഷേപകർക്ക് പണം നൽകുന്നത് കമ്പനി നിർത്തിവെച്ചിരുന്നു.
എവർഗ്രാൻഡെ തകർച്ചയിലാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ കമ്പനിയിൽ ഫ്ലാറ്റ് ബുക്ക് ചെയ്തവർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എവർഗ്രാൻഡയിൽ 1,00,533 ഡോളർ നിക്ഷേപം നടത്തിയ സ്ത്രീയും ഇത്തരത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി. അതേസമയം, വിവാദത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാൻ കമ്പനി തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.