കേന്ദ്ര ബജറ്റ് ജൂലൈ 23ന്; ബജറ്റ് സമ്മേളനം 22ന് തുടങ്ങും
text_fieldsന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ ജൂലൈ 23ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജ്ജുവാണ് ബജറ്റ് അവതരണ തീയതി പ്രഖ്യാപിച്ചത്. ബജറ്റ് സമ്മേളനത്തിനായി ലോക്സഭ ജൂലൈ 22ന് ചേർന്ന് ആഗസ്റ്റ് 12ന് പിരിയുമെന്നും റിജിജ്ജു പറഞ്ഞു.
മൂന്നാം നരേന്ദ്ര മോദി സർക്കാറിന്റെ ആദ്യ ബജറ്റാണിത്. നേരത്തെ വോട്ട് ഓൺ അക്കൗണ്ട് മാത്രമാണ് ധനമന്ത്രി അവതരിപ്പിച്ചത്. ജൂലൈ 23നായിരിക്കും സമ്പൂർണ്ണ ബജറ്റ് അവതരണം.
തുടർച്ചയായ രണ്ടാം തവണയാണ് ധനമന്ത്രിയായി നിർമല സീതാരാൻ എത്തുന്നത്. രണ്ടാം ടേമിൽ ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ച ധനമന്ത്രിയെന്ന മൊറാർജി ദേശായിയുടെ റെക്കോഡ് നിർമല മറികടക്കും. തുടർച്ചയായി ഏഴ് ബജറ്റുകൾ അവതരിപ്പിച്ചാവും നിർമല റെക്കോഡ് മറികടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.