ചാണകവും ഗോമൂത്രവും വ്യാവസായികാടിസ്ഥാനത്തിൽ വിൽക്കാൻ നീതി ആയോഗ്; ഗോശാല സമ്പദ്വ്യവസ്ഥ വരുന്നു
text_fieldsന്യൂഡൽഹി: ചാണകവും ഗോമൂത്രവും വ്യാവസായികാടിസ്ഥാനത്തിൽ വിൽക്കാനൊരുങ്ങി നീതി ആയോഗ്. ഇവയുടെ വിൽപന പ്രോൽസാഹിപ്പിക്കാനായി ഗോശാല സമ്പദ്വ്യവസ്ഥ രൂപീകരിക്കാൻ ഒരുങ്ങുകയാണ് നീതി ആയോഗ്. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഗോമൂത്രത്തിനും ചാണകത്തിനും വിപണി കണ്ടെത്തുകയാണ് നീതി ആയോഗിെൻറ ലക്ഷ്യം.
ഇതിനായി നീതി ആയോഗ് അംഗം രമേഷ് ചാണ്ഡിയുടെ നേതൃത്വത്തിലുള്ള സംഘം രാജ്യത്തെ വിവിധ ഗോശാലകൾ സന്ദർശിച്ച് അവിടത്തെ സ്ഥിതിഗതികൾ വിലയിരുത്തി റിപ്പോർട്ട് തയാറാക്കിയെന്നാണ് വിവരം. ഈ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാവും നീതി ആയോഗ് ഗോശാല സമ്പദ്വ്യവസ്ഥയിലേക്കുള്ള പദ്ധതി തയാറാക്കുക.
വൈകാതെ ഇതുസംബന്ധിച്ച റിപ്പോർട്ട് നീതി ആയോഗിൽ സമർപ്പിക്കപ്പെടുമെന്നും അതിെൻറ അടിസ്ഥാനത്തിൽ പദ്ധതി തയാറാക്കുമെന്നും അധികൃതർ അറിയിച്ചു. ഫാർമസ്യൂട്ടിക്കൾ, ഹെർബൽ ഉൽപന്നങ്ങൾ എന്നിവ നിർമ്മിക്കുന്നതിന് ഗോമൂത്രം ആവശ്യമാണ്. ചാണകം ശ്മശാനങ്ങളിൽ ഉപയോഗിക്കാം. ഇത്തരത്തിൽ ഗോമൂത്രവും ചാണകവും വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്നതിനാണ് നീതി ആയോഗ് പ്രാമുഖ്യം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.