Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightവിൽപന നടന്ന ഭൂമി ഉടൻ...

വിൽപന നടന്ന ഭൂമി ഉടൻ വീണ്ടും വിറ്റാൽ അധിക നികുതി നൽകേണ്ട; വ്യവസ്ഥ ഒഴിവാക്കി സംസ്ഥാന സർക്കാർ

text_fields
bookmark_border
വിൽപന നടന്ന ഭൂമി ഉടൻ വീണ്ടും വിറ്റാൽ അധിക നികുതി നൽകേണ്ട; വ്യവസ്ഥ ഒഴിവാക്കി സംസ്ഥാന സർക്കാർ
cancel

തിരുവനന്തപുരം: വിൽപന നടന്ന ഭൂമി ഉടൻ വീണ്ടും വിറ്റാൽ ഉയർന്ന സ്​റ്റാമ്പ്​ ഡ്യൂട്ടി നൽകണമെന്ന വ്യവസ്ഥ ഒഴിവാക്കി. മൂന്ന്​ മാസത്തിനിടെ വീണ്ടും വിൽക്കുമ്പോൾ ഇരട്ടി സ്റ്റാമ്പ്​ ഡ്യൂട്ടിയും മൂന്ന്​-ആറ്​ മാസങ്ങൾക്കിടെ വിറ്റാൽ ഒന്നര ഇരട്ടിയും സ്റ്റാമ്പ്​ ഡ്യൂട്ടി നൽകണമെന്നായിരുന്നു വ്യവസ്ഥ.

പകരം എല്ലാ ഇടപാടുകൾക്കും എന്നപോലെ എട്ട്​ ശതമാനം സ്റ്റാമ്പ്​ ഡ്യൂട്ടി ഈടാക്കും. ഓപറേഷൻ കുബേരയുടെ ഭാഗമായി 2015ൽ കൊണ്ടുവന്ന വ്യവസ്ഥകളാണ്​ മാറ്റിയത്​. ഇതടക്കം ബജറ്റിലെ നികുതി നിർദേശങ്ങൾ അടങ്ങുന്ന ധനകാര്യ ബിൽ നിയമസഭ ചർച്ചയില്ലാതെ പാസാക്കി. തദ്ദേശ നികുതികളൊഴികെ 2955 കോടിയുടെ ബജറ്റ്​ നിർദേശങ്ങളാണ്​ ധനകാര്യ ബില്ലിൽ ഇടംപിടിച്ചത്​.

പെട്രോളിനും ഡീസലിനും ലിറ്ററിന്​ രണ്ടുരൂപ വീതം സെസ്​ ചുമത്തും. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വർധനയും നടപ്പാകും. മദ്യത്തിന്​ വില കൂടും. ശാസ്ത്ര- സാഹിത്യ -ചാരിറ്റബിൾ സംഘങ്ങളുടെ രജിസ്​ട്രേഷൻ ഫീസ്​ 1000 ൽനിന്ന്​ 1500 രൂപയാക്കി ഉയർത്തി. സംഘങ്ങൾക്കുള്ള പിഴ 200 രൂപയിൽനിന്ന്​ 1000 ആക്കി.

ജുഡീഷ്യൽ കോർട്ട്​ ഫീസ്​ സ്റ്റാമ്പുകളുടെ നിരക്ക്​ പരിഷ്കരണം, മോട്ടോർ സൈക്കിളുകൾക്ക്​ രണ്ട്​ ശതമാനം നികുതി വർധന, കരാറുകാർക്കും സ്വകാര്യ വാഹനങ്ങൾക്കും രണ്ട്​ ശതമാനംവരെ നികുതി വർധന, റോഡ്​​ സുരക്ഷ നിയമപ്രകാരമുള്ള ഒറ്റത്തവണ സെസ്​ വർധന (20 രൂപമുതൽ 250 രൂപവരെ) അടക്കം നിർദേശങ്ങളെല്ലാം അംഗീകരിച്ചിട്ടുണ്ട്​. സംസ്ഥാന ജി.എസ്​.ടി വകുപ്പിന്‍റെ പുനഃസംഘടനയുടെ അടിസ്ഥാനത്തിൽ നികുതിയുമായി ബന്ധപ്പെട്ട്​ കൈക്കൊള്ളുന്ന നടപടികൾക്കും ആവശ്യമായ നിയമപരിരക്ഷ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:additional taxland sold
News Summary - No additional tax if the land sold is immediately resold; The state government waived the condition
Next Story