പലിശയിളവിന് അപേക്ഷിക്കേണ്ടതില്ലെന്ന് കേന്ദ്രധനകാര്യമന്ത്രാലയം
text_fieldsന്യൂഡൽഹി: മൊറട്ടോറിയം കാലയളവിലെ പിഴപ്പലിശയിളവിന് അപേക്ഷിക്കേണ്ടതില്ലെന്ന് കേന്ദ്രധനകാര്യമന്ത്രാലയം. ആറ് മാസത്തെ മൊറട്ടോറിയം കാലയളവിലെ പിഴപ്പലിശയാണ് കേന്ദ്രസർക്കാർ ഇളവ് ചെയ്ത് നൽകിയത്. ധനകാര്യ സ്ഥാപനങ്ങൾ അർഹരായ അക്കൗണ്ട് ഉടമകളുടെ പട്ടിക തയാറാക്കി ആനുകൂല്യം വിതരണം ചെയ്യുമെന്നും ധനകാര്യമന്ത്രാലയം അറിയിച്ചു.
ചൊവ്വാഴ്ച ഇക്കാര്യത്തിൽ വ്യക്തത വരുത്തി മന്ത്രാലയം സർക്കുലർ പുറത്തിറക്കിയിരുന്നു. പിഴപ്പലിശ ഇളവുമായി ബന്ധപ്പെട്ടുള്ള 20 ചോദ്യങ്ങൾക്ക് ഉത്തരമെന്ന രീതിയിലാണ് സർക്കുലർ പുറത്തിറക്കിയത്. മൊറട്ടോറിയത്തിന് അപേക്ഷിക്കാത്തവർക്കും ആനുകൂല്യത്തിന് അർഹതയുണ്ടാവുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.
ക്രെഡിറ്റ് ഏജൻസിയായ ക്രിസിലിെൻറ കണക്കനുസരിച്ച് വായ്പ എടുത്ത 75 ശതമാനം പേർക്കും പിഴപലിശയുടെ ആനുകൂല്യം ലഭിക്കും. 7500 കോടി രൂപയാണ് സർക്കാറിന് ഇതിനായി ചെലവ് വരിക. അതേസമയം, സ്ഥിരനിക്ഷേപം, ബോണ്ട്, ഓഹരി തുടങ്ങിയവയിൽ നിന്നുള്ള വായ്പകൾക്ക് ഇളവ് ബാധകമാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.