രത്തൻ ടാറ്റയുടെ പിൻഗാമി ആരാകും ?; സാധ്യതകളിങ്ങനെ
text_fieldsമുംബൈ: വ്യവസായി രത്തൻ ടാറ്റയുടെ പിൻഗാമിയെ കണ്ടെത്താൻ ടാറ്റ ട്രസ്റ്റിൽ ചർച്ചകൾ സജീവം. ഇതുമായി ബന്ധപ്പെട്ട് ടാറ്റ ട്രസ്റ്റിന്റെ നിർണായക യോഗം വെള്ളിയാഴ്ച നടക്കും. രത്തൻ ടാറ്റയുടെ അർധ സഹോദരനായ നോയൽ ടാറ്റ ട്രസ്റ്റിനെ നയിക്കുമെന്നാണ് റിപ്പോർട്ടുകൾ. ടാറ്റയുടെ രണ്ട് ചാരിറ്റി സംഘടനകളുടെ തലപ്പത്തുള്ള മെഹ്‍ൽ മിസ്ത്രി പ്രധാന സ്ഥാനത്തുണ്ടാവുമെന്നും വാർത്തകളുണ്ട്.
ഇതിനൊപ്പം മറ്റൊരു സാധ്യത കൂടി ടാറ്റ ഗ്രൂപ്പ് പരിഗണിക്കുന്നുണ്ട്. ഇടക്കാല ചെയർമാനെ നിയമിച്ച് രണ്ട് വൈസ് ചെയർമാനെ കൂടി ടാറ്റയുടെ തലപ്പത്തേക്ക് എത്തിക്കുന്നതാണ് അവർ പരിഗണിക്കുന്ന മറ്റൊരു നീക്കം. വേണു ശ്രീനിവാസൻ, വിജയ് സിങ് എന്നിവരെ വൈസ് ചെയർമാൻമാരാക്കാനാണ് ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നത്.
നോയൽ നിലവിൽ ടാറ്റ ട്രസ്റ്റിന്റെ ഭാഗമായി സർ ദോരാബ്ജി ട്രസ്റ്റിലും ശ്രീ രത്തൻ ടാറ്റ ട്രസ്റ്റിലും അംഗമാണ്. ടാറ്റ സൺസിൽ രണ്ട് ട്രസ്റ്റുകൾക്കും കൂടി 66 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. അതേസമയം, രത്തൻ ടാറ്റയുമായി അടുത്ത ബന്ധമുള്ള മെഹൽ മിസ്ത്രിക്ക് സാധ്യത കൽപ്പിക്കുന്നവരും ഏറെയാണ്. 2000 മുതൽ ടാറ്റ ട്രസ്റ്റുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് മെഹൽ മിസ്ത്രി. ഇത് അദ്ദേഹത്തിന് ഗുണകരമാവുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ദിവസം മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രത്തൻ ടാറ്റ അന്തരിച്ചത്. സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക ബഹുമതികളോടെ രത്തൻ ടാറ്റയുടെ സംസ്കാര ചടങ്ങുകളും നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.