ക്രൂഡോയിൽ കുത്തനെ താഴോട്ട്; മാറ്റമില്ലാതെ ഇന്ത്യയിലെ വില
text_fieldsന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ കുറവ്. യുറോപ്പിൽ വീണ്ടും കോവിഡ് സംബന്ധിച്ച ആശങ്ക ഉയർന്നതോടെയാണ് എണ്ണവില കുറഞ്ഞത്. ബ്രെന്‍റ് ക്രൂഡിന്‍റെ വില 6.95 ശതമാനം ഇടിഞ്ഞ് ബാരലിന് 78.89 ഡോളറിലെത്തി. 84.78 ഡോളറിൽ നിന്നാണ് വില10 ദിവസത്തിനുള്ളിൽ ഇത്രയും ഇടിഞ്ഞത്. എന്നാൽ, കഴിഞ്ഞ 18 ദിവസമായി ഇന്ത്യയിൽ എണ്ണവിലയിൽ മാറ്റം വന്നിട്ടില്ല.
ഒക്ടോബർ ഒന്നിന് ശേഷം ഇതാദ്യമായാണ് ബ്രെന്‍റ് ക്രൂഡോയിലിന്‍റെ വില 80 ഡോളറിന് താഴെയെത്തുന്നത്. അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞത് ഇന്ത്യയിലും പ്രതിഫലിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
നവംബർ നാലിന് ശേഷം ഇന്ത്യയിൽ എണ്ണവിലയിൽ മാറ്റം വന്നിട്ടില്ല. അന്ന് കേന്ദ്രസർക്കാർ പെട്രോളിേന്റയും ഡീസലിേന്റയും നികുതി യഥാക്രമം അഞ്ച് രൂപയും 10 രൂപയും കുറച്ചിരുന്നു. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കഴിഞ്ഞ 18 ദിവസമായി പെട്രോൾ വില 103.97 രൂപയിലും ഡീസൽ 86.67 രൂപയിലും തുടരുകയാണ്.
അതേസമയം, നേരത്തെ ഉൽപാദനം വെട്ടികുറച്ചതാണ് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയരുന്നതിനിടയാക്കിയിരുന്നു. എന്നാൽ, യുറോപ്പിലെ കോവിഡ് നിയന്ത്രണങ്ങൾ മൂലം ഇന്ധന ആവശ്യകതയിൽ കുറവുണ്ടായാൽ വരും ദിവസങ്ങളിലും വില കുറയാൻ തന്നെയാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.