ക്രൂഡ്ഓയിൽ ഏഴ് വർഷത്തിനിടയിലെ ഉയർന്ന നിരക്കിൽ; തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്ത് പെട്രോൾ-ഡീസൽ വിലയിൽ വൻ വർധനവിന് സാധ്യത
text_fieldsമുംബൈ: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ്ഓയിൽ വിലയിൽ വൻ വർധനവ്. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയിലിന്റെ വില 90 ഡോളറും കടന്ന് കുതിക്കുകയാണ്. ഏഴ് വർഷത്തിനിടയിൽ ഇതാദ്യമായാണ് ബ്രെന്റ് ക്രൂഡിന്റെ വില ഇത്രയും ഉയരുന്നത്. വരും ദിവസങ്ങളിൽ ക്രൂഡോയിൽ വില 100 ഡോളർ കടക്കുമെന്നാണ് പ്രവചനം.
റഷ്യ-യുക്രെയ്ൻ പ്രശ്നവും പല രാജ്യങ്ങളിലും എണ്ണയുടെ ശേഖരം തീരുന്നതും ബ്രെന്റ് ക്രൂഡിന്റെ വില ഉയർത്തുന്നുണ്ട്. റഷ്യക്ക്മേൽ ഉപരോധം വരാനുള്ള സാധ്യതയും വിപണിതള്ളിക്കളയുന്നില്ല. അങ്ങനെയെങ്കിൽ റഷ്യയിൽ നിന്നുള്ള എണ്ണയുടെ വരവ് കുറയും. ഇത് ക്രൂഡോയിൽ വില വീണ്ടും ഉയരാൻ കാരണമാകുമെന്നാണ് ആശങ്ക.
അതേസമയം, അന്താരാഷ്ട്ര വിപണിയിലെ വില വർധനവ് ഇന്ത്യയിൽ ഏത് തരത്തിൽ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. യു.പി അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ തൽക്കാലത്തേക്ക് എണ്ണവിലയിൽ വർധനയുണ്ടാവില്ലെന്നാണ് പ്രതീക്ഷ. മുമ്പും കേന്ദ്രസർക്കാറിനെ സഹായിക്കാനായി തെരഞ്ഞെടുപ്പുകാലത്ത് എണ്ണകമ്പനികൾ പെട്രോൾ-ഡീസൽ വില വർധിപ്പിച്ചിരുന്നില്ല. എന്നാൽ, തെരഞ്ഞടുപ്പ് പൂർത്തിയായതിന് പിന്നാലെ വൻതോതിൽ വില ഉയർത്തുകയും ചെയ്തിരുന്നു. ഇത്തവണയും ഇതേ രീതി തന്നെ പിന്തുടർന്നാൽ മാർച്ചോടെ ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില വൻതോതിൽ ഉയരാൻ തന്നെയാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.