എണ്ണവില ഉയർന്നതോടെ ലോകത്തെ 10 കോടി ജനങ്ങൾ കൊടിയ പട്ടിണിയിലായെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി
text_fieldsന്യൂഡൽഹി: ക്രൂഡോയിൽ വില ഉയരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരി. എണ്ണവില ഉയരുന്നത് ലോകത്തിന്റെ പല ഭാഗങ്ങളിലും അരാജകത്വവും നാശവുമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ വീണ്ടും എണ്ണവില ബാരലിന് 90 ഡോളറിലേക്ക് എത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
എണ്ണവില വർധനവ് മൂലം 100 മില്യൺ ജനങ്ങൾ കൊടിയ പട്ടിണിയിലേക്ക് വീണുവെന്ന് മന്ത്രി പറഞ്ഞു. 18 മാസം കൊണ്ടാണ് ഇത് സംഭവിച്ചത്. ബാരലിന് 80 ഡോളറിൽ എണ്ണവില നിൽക്കുന്നതാണ് വിൽക്കുന്ന രാജ്യങ്ങൾക്കും വാങ്ങുന്നവർക്കും നല്ലതെന്നും ഹർദീപ് സിങ് പുരി കൂട്ടിച്ചേർത്തു.
എണ്ണ ഉൽപാദക രാജ്യങ്ങളുടേയും ഉൽഭോക്താക്കളുടെയും നല്ലതിനായി ഇക്കാര്യത്തിൽ ഗൗരവകരമായ ചർച്ചകൾ നടക്കണമെന്നും അദ്ദേഹം പറഞ്ഞു. എണ്ണവില ഉയരുന്നത് പണപ്പെരുപ്പം ഉയരാൻ കാരണമായേക്കും. ഉയർന്ന എണ്ണവില 2008ലേതിന് സമാനമായ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായേക്കുമെന്ന മുന്നറിയിപ്പും മന്ത്രി നൽകി. 2008ൽ ആഗോള സാമ്പത്തിക മാന്ദ്യത്തിന് മുന്നോടിയായി ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 130 ഡോളറും കഴിഞ്ഞ് മുന്നേറിയിരുന്നു. അതേസമയം, സൗദി അറേബ്യയും റഷ്യയും പോലുള്ള എണ്ണ ഉൽപാദക രാജ്യങ്ങൾ വിതരണത്തിൽ കുറവ് വരുത്തിയതോടെ അന്താരാഷ്ട്ര വിപണിയിൽ വീണ്ടും എണ്ണവില ഉയർന്നത്. നിലവിൽ 89 ഡോളറിലാണ് എണ്ണയുടെ വ്യാപാരം പുരോഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.