വിവരങ്ങൾ ചോർന്നോ ? വിശദീകരണവുമായി പേടിഎം
text_fieldsന്യൂഡൽഹി: വിവരചോർച്ചയുണ്ടായെന്ന വാർത്തകൾക്കിടെ ഇക്കാര്യത്തിൽ വിശദീകരണവുമായി പേടിഎം. 2020ൽ വിവരചോർച്ചയുണ്ടായെന്ന ആരോപണത്തിലാണ് വിശദീകരണം. ഇതുസംബന്ധിച്ച വാർത്തകൾ പൂർണമായും തെറ്റാണെന്നും തെളിവുകളില്ലാത്തതാണെന്നും കമ്പനി ആരോപിച്ചു.
വ്യാജ റിപ്പോർട്ടാണ് ഇതുസംബന്ധിച്ച് പുറത്ത് വന്നത്. ഫയർഫോക്സ് ബ്രൗസറിലൂടെ വിവരചോർച്ചയുണ്ടായെന്ന റിപ്പോർട്ടുകൾ തെറ്റാണ്. ഇക്കാര്യത്തിൽ ഫയർഫോക്സുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പേടിഎം അറിയിച്ചു. പേടിഎമ്മിൽ വിവരചോർച്ചയുണ്ടായെന്ന വാർത്ത ഫയർഫോക്സ് നിരീക്ഷകനാണ് പുറത്തുവിട്ടത്.
ഉപഭോക്താക്കളുടെ മൊബൈൽ നമ്പർ, ഇമെയിൽ അഡ്രസ്, വാങ്ങൽ ഹിസ്റ്ററി, ലിംഗം, ജനനതീയതി, വരുമാനം തുടങ്ങിയവയെ സംബന്ധിക്കുന്ന വിവരങ്ങളാണ് ചോർന്നത്. എന്നാൽ, സേവ് ചെയ്ത കാർഡ് വിവരങ്ങളും മറ്റ് പേയ്മെന്റ് ഡീറ്റൈൽസും ചോർന്നിട്ടില്ലെന്നും ഫയർഫോക്സ് നിരീക്ഷകൻ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.