Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightചെറുകിട നിക്ഷേപ...

ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക്​ കുറച്ചു; പി.പി.എഫ്​ പലിശ 46 വർഷത്തിനിടയിലെ കുറഞ്ഞ നിരക്കിൽ

text_fields
bookmark_border
ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക്​ കുറച്ചു; പി.പി.എഫ്​ പലിശ 46 വർഷത്തിനിടയിലെ കുറഞ്ഞ നിരക്കിൽ
cancel

ന്യൂഡൽഹി: ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിൽ കുറവ്​ വരുത്തി കേന്ദ്രസർക്കാർ. 40 മുതൽ 110 ബേസിക്​ പോയിന്‍റിന്‍റെ കുറവാണ്​ പലിശനിരക്കുകളിൽ വരുത്തിയത്​. 0.4 ശതമാനം മുതൽ 1.1 ശതമാനം വരെ പലിശ നിരക്കുകൾ കുറയും. പി.പി.എഫ്​ പലിശ നിരക്ക്​ 46 വർഷത്തിനിടയിൽ ഇതാദ്യമായി ഏഴ്​ ശതമാനത്തിന്​ താഴെ പോകുന്നത്​.

പബ്ലിക്​ പ്രൊവിഡന്‍റ്​ ഫണ്ട്​ 7.1 ശതമാനത്തിൽ നിന്ന്​ 6.4 ശതമാനമാക്കി കുറച്ചു. നാഷണൽ സേവിങ്​ സർട്ടിഫിക്കറ്റ്​ 5.9 ശതമാനമായി സുകന്യ സമൃദ്ധി യോജനയുടേത്​ 6.9 ശതമാനമായും പലിശ നിരക്ക്​ കുറച്ചു. പോസ്റ്റ്​ ഓഫീസിലെ വിവിധ കാലയളവിനുള്ളിലെ നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക്​ 0.40 ശതമാനത്തിൽ നിന്ന്​ 1.1 ശതമാനം വരെ കുറച്ചിരുന്നു.

ഇത്​ രണ്ടാം തവണയാണ്​ ചെറുകിട നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കുകൾ കേന്ദ്രസർക്കാർ കുറക്കുന്നത്​. 2020-21 സാമ്പത്തിക വർഷത്തിന്‍റെ ഒന്നാം പാദത്തിലും പലിശനിരക്കുകൾ കുറച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PPFSmall Savings scheme
News Summary - PPF hits 46 year low of 6.4% as govt cuts interest rates of small savings schemes
Next Story