ശ്രീലങ്ക അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഇന്ത്യയിലും വരുമോ ? ഉത്തരം നൽകി രഘുറാം രാജൻ
text_fieldsന്യൂഡൽഹി: ശ്രീലങ്കയും പാകിസ്താനും അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഇന്ത്യയിലും വരുമോയെന്ന ചോദ്യത്തിന് ഉത്തരം നൽകി ആർ.ബി.ഐ മുൻ ഗവർണർ രഘുറാം രാജൻ. കരുതൽ ധനം ഉയർത്തുന്നതിലൂടെ മികച്ച പ്രവർത്തനമാണ് ആർ.ബി.ഐ നടത്തുന്നത്. ശ്രീലങ്കയും പാകിസ്താനും അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഇന്ത്യയിലുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്ക് ആവശ്യമായ വിദേശനാണ്യ കരുതൽ ശേഖരമുണ്ട്. കരുതൽ ശേഖരമുയർത്തി മികച്ച പ്രവർത്തനമാണ് ആർ.ബി.ഐ നടത്തിയത്. ഇന്ത്യയുടെ വിദേശ കടവും താരതമ്യേന കുറവാണ്. ശ്രീലങ്കയും പാകിസ്താനും അഭിമുഖീകരിച്ച പ്രതിസന്ധി ഇന്ത്യയിലുണ്ടാവില്ലെന്ന് രഘുറാം രാജൻ പറഞ്ഞു.
കൊളംബോയിലെ ഉപഭോക്തൃ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 60.8 ശതമാനം കടന്നിരുന്നു. ജൂണിൽ 54.6 ശതമാനം ഉണ്ടായിരുന്ന സ്ഥാനത്താണ് ജൂലൈയിൽ ഇത് 60 കടന്നത്. സമാന സ്ഥിതിയാണ് പാകിസ്താനും അഭിമുഖീകരിക്കുന്നത്. പാകിസ്താനിൽ പണപ്പെരുപ്പം 21 ശതമാനം കടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.