ആർ.ബി.ഐ ഇരട്ടി ലാഭവിഹിതം നൽകും; കോളടിച്ച് കേന്ദ്രം
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിന് നടപ്പ് സാമ്പത്തിക വർഷം നൽകാനുള്ള ലാഭവിഹിതത്തിന് ആർ.ബി.ഐ ബോർഡ് ഉടൻ അംഗീകാരം നൽകുമെന്ന് സൂചന. ഇക്കുറി ഇരട്ടി ലാഭവിഹിതം കേന്ദ്രസർക്കാറിന് നൽകുമെന്നാണ് റിപ്പോർട്ട്. ഡോളർ വിൽപനയിലൂടെയും മറ്റും കൂടുതൽ പണം ലഭിച്ചതോടെയാണ് ഉയർന്ന ലാഭവിഹിതം നൽകാൻ ആർ.ബി.ഐ ഒരുങ്ങുന്നത്.
ബ്ലുബെർഗ് ഒമ്പത് സാമ്പത്തിക ശാസ്ത്രജ്ഞരെ വച്ച് നടത്തിയ സർവേ പ്രകാരം 900 ബില്യൺ രൂപ ആർ.ബി.ഐ ലാഭവിഹിതമായി നൽകുമെന്നാണ് സൂചന. അതേസമയം, പൊതുമേഖല ബാങ്കുകളുടേത് ഉൾപ്പടെ 480 ബില്യൺ രൂപ ഡിവിഡന്റായി ലഭിക്കുമെന്നാണ് കേന്ദ്രസർക്കാർ നേരത്തെ കണക്കു കൂട്ടിയിരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 303.1 ബില്യൺ രൂപയാണ് ഡിവിഡന്റായി നൽകിയത്.
ഉയർന്ന് ഡിവിഡന്റ് ലഭിക്കുന്നത് മോദി സർക്കാറിനെ ധനകമ്മി കുറക്കാൻ സഹായിക്കും. ജി.ഡി.പിയുടെ 5.9 ശതമാനമായി ധനകമ്മി കുറക്കാനാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വർഷം ജ.ഡി.പിയുടെ 6.4 ശതമാനമായിരുന്നു ധനകമ്മി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.